സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതി; പ്രതിഷേധം കടുപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിൽ വിവിധ ഇടങ്ങളിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും

dot image

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാളിൽ വിവിധ ഇടങ്ങളിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് മൂന്ന് പൊതുയോഗങ്ങളിൽ പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയർന്ന ആരോപണം ബിജെപിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയിൽ ഇര വ്യക്തമാക്കുന്നത്. പരാതിയിൽ പൊലീസ് ഇതുവരെ എഫ്ഐആർ എടുത്തിട്ടില്ല. അനുഛേദം 361 പ്രകാരം ഗവർണർക്ക് ഭരണ ഘടന പരിരക്ഷ ഉള്ളതിനാൽ വിഷയത്തിൽ പൊലീസ് നിയമോപദേശം തേടി എന്നാണ് വിവരം. അതേസമയം ബംഗാൾ പൊലീസിന് രാജ്ഭവനിലേക്കുള്ള പ്രവേശനം ഗവർണർ വിലക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us