ബംഗാൾ ഗവർണർക്കെതിരായ പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം

നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്

dot image

കൊൽക്കത്ത: ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം. സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയിൽ അതിജീവിത വ്യക്തമാക്കുന്നത്.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നുമായിരുന്നു സിവി ആനന്ദബോസിന്റെ പ്രതികരണം. തന്നെ അപകീർത്തിപ്പെടുത്തി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us