മൂന്ന് മണിക്കൂറിനുള്ളിൽ വ്യാജ ഉള്ളടക്കങ്ങളക്കം നീക്കം ചെയ്യണം; നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുമുള്ള ആശയങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ഡീപ്ഫേക്കുകൾ എന്നിവ എന്നിവയ്ക്കെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്

dot image

ന്യൂഡൽഹി: മൂന്ന് മണിക്കൂറിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ വ്യാജ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുമുള്ള ആശയങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ഡീപ്ഫേക്കുകൾ എന്നിവയ്ക്കെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം പോസ്റ്റുചെയ്യുന്നതിൽ നിന്ന് പാർട്ടികൾ വിട്ടുനിൽക്കുക, പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കാതിരിക്കുക, അക്രമമോ, മൃഗങ്ങളെ ഉപദ്രവിക്കുന്നതോ ചിത്രീകരിക്കുന്നത് ഒഴിവാക്കുക എന്നീ നിർദേശങ്ങളുമുണ്ട്. ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ ദളിത്, ആദിവാസി വിഭാഗങ്ങൾക്കും ഒബിസികൾക്കുമുള്ള ക്വാട്ട ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞുവെന്ന തരത്തിലുളള വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ നിർദ്ദേശം.

സാമൂഹ്യമാധ്യങ്ങളിലൂടെ ഇത്തരം കൃത്രിമവും വളച്ചൊടിച്ചതും എഡിറ്റ് ചെയ്തതുമായ ഉള്ളടക്കം ഉപയോഗിക്കുന്നത് വോട്ടർമാരെ തെറ്റായി സ്വാധീനിക്കാനും സാമൂഹത്തില് ഭിന്നത വർദ്ധിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം ഇല്ലാതാക്കാനും കാരണമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 12 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us