400 സീറ്റ് മോഹം മതിയായി, ഇപ്പോള് മുസ്ലിം ലീഗിനെയും താലിയെയും കുറിച്ചാണ് പറയുന്നത്: ഭൂപേഷ് ബാഗേല്

'ആദ്യ രണ്ട് ഘട്ടം പൂര്ത്തിയായപ്പോള് തന്നെ 400 സീറ്റെന്ന കാര്യം വെറുതെയെന്ന് മനസിലായി, ബിജെപി അത് മറന്നു'.

dot image

റായ്പൂര്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടം പൂര്ത്തിയായപ്പോള് തന്നെ ബിജെപി 400 സീറ്റെന്ന മോഹം ഉപേക്ഷിച്ചെന്ന് ഛത്തീസ്ഗഢ് മുന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്. അതിനാലാണ് ബിജെപി മുസ്ലിം ലീഗിനെക്കുറിച്ചും താലിക്കുറിച്ചും സംസാരിക്കുന്നതെന്നും ഭൂപേഷ് ബാഗേല് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം എന്ഡിടിവിയോട് പ്രതികരിക്കുകയായിരുന്നു കോണ്ഗ്രസ് നേതാവ്.

'ആദ്യ രണ്ട് ഘട്ടം പൂര്ത്തിയായപ്പോള് തന്നെ 400 സീറ്റെന്ന കാര്യം വെറുതെയെന്ന് മനസിലായി, ബിജെപി അത് മറന്നു. അതിനാലാണ് മുസ്ലിം ലീഗിനെക്കുറിച്ചും താലിയെക്കുറിച്ചും കന്നുകാലികളെക്കുറിച്ചും സംസാരിക്കുന്നത്. ഇപ്പോള് അവര്ക്ക് അതും പറയാന് കഴിയാതെയായി.' ഭൂപേഷ് ബാഗേല് പറഞ്ഞു.

ഗുജറാത്ത്, കര്ണ്ണാടക അടക്കം പത്ത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 93 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില് തിരഞ്ഞെടുപ്പ് പ്രചാരണാര്ത്ഥം മെയ് 9 ന് ബാഗേല് എത്തും. ഗുജറാത്തിലെ 25 സീറ്റുകള്, കര്ണാടകയില് ബാക്കിയുള്ള 14 സീറ്റുകള്, മഹാരാഷ്ട്രയിലെ 11, ഉത്തര്പ്രദേശിലെ 10 സീറ്റുകളിലുമാണ് മൂന്നാം ഘട്ടത്തില് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ അസം - 4, ഛത്തീസ്ഗഡ് -7, ബിഹാര് അഞ്ച്, മധ്യപ്രദേശ് 9, പശ്ചിമ ബംഗാള് നാല്, ഗോവ, ദാദ്ര നാഗര് ഹവേലി എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us