റോഡിൽ പൊലീസിനോട് കൊമ്പുകോർത്ത് കാള; വടി എടുത്ത് പൊലീസ്,'പിരിഞ്ഞ് പോകില്ലെന്ന്'കാള

വാഹനങ്ങൾ പോകുന്ന വഴിയിലാണ് കാള നിലയുറപ്പിച്ചത്

dot image

ഹർദോ: ഉത്തർപ്രദേശിലെ ഹർദോയിൽ റോഡിൽ ഇറങ്ങിയ കാളയെ പൊലീസും നാട്ടുകാരും ചേർന്ന് തുരത്താൻ ശ്രമിക്കുന്ന വീഡിയോയാണ് സമൂഹ്യ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടുന്നത്. വാഹനങ്ങൾ പോകുന്ന വഴിയിലാണ് കാള ഇറങ്ങിയത്. ഇത് കണ്ട പൊലീസ് വടി എടുത്ത് കാളയെ ഓടിക്കുന്നതും കാണാം. പക്ഷേ വടിയെല്ലാം നിഷ്പ്രയാസം തട്ടിമാറ്റി പൊലീസുകാരനിലേക്ക് കാള തിരിയുന്നതും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.

പൊലീസുകാരന്റെ ബൈക്കിന് മുന്നിലാണ് കാള നിൽക്കുന്നത്. ഒരു പൊലീസുകാരൻ കാളയെ വടി വെച്ച് തല്ലുന്നതും ഓടിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. പൊലീസുകാരൻ മാത്രമല്ല, അയാൾക്കൊപ്പം നാട്ടുകാരിൽ ചിലരും കാളയെ തല്ലി ഓടിക്കാൻ കൂടുന്നതും കാണാം. എന്നാൽ, കാളയ്ക്ക് യാതൊരു കുലുക്കവും ഇല്ല, ഭയവും ഇല്ല. വടിയെടുത്തിട്ടും ഒരു പേടിയും കൂടാതെ കാള അവരെ വിടാതെ പിന്തുടരുന്നതാണ് വീഡിയോയിൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us