ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രക്തസാക്ഷിയായ ശ്രീകാന്ത ചാരിയുടെ മാതാവ് കോണ്ഗ്രസില് ചേര്ന്നു. ബിആര്എസ് വിട്ടാണ് കെ ശങ്കരമ്മ കോണ്ഗ്രസില് ചേര്ന്നത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാദാസ് മുന്ഷിയുടെയും ജലസേചന വകുപ്പ് മന്ത്രി ഉത്തംകുമാര് റെഡ്ഡിയുടെ സാന്നിദ്ധ്യത്തിലാണ് ശങ്കരമ്മ കോണ്ഗ്രസില് ചേര്ന്നത്.
2014 ഹുസൂര്നഗര് നിയോജക മണ്ഡലത്തില് നിന്ന് ബിആര്എസ് ടിക്കറ്റില് ശങ്കരമ്മ മത്സരിച്ചിരുന്നു. എന്നാല് കോണ്ഗ്രസ് നേതാവ് ഉത്തംകുമാര് റെഡ്ഡിയോട് പരാജയപ്പെടുകയായിരുന്നു.
തനിക്ക് ബിആര്എസില് നിന്ന് നീതി കിട്ടിയില്ലെന്ന് ശങ്കരമ്മ പറഞ്ഞു. അതാണ് താന് കോണ്ഗ്രസില് ചേര്ന്നത്. സോണിയാ ഗാന്ധിയാണ് തെലങ്കാന സംസ്ഥാനം നല്കിയത്. കോണ്ഗ്രസിന് സംസ്ഥാനത്തെ എല്ലാവരും വോട്ട് ചെയ്യണമെന്നും ശങ്കരമ്മ പറഞ്ഞു. തെലങ്കാന രക്തസാക്ഷിയുടെ മാതാവ് പാര്ട്ടിയിലെത്തിയത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നാണ് കോണ്ഗ്രസ് നേതാക്കള് പ്രതീക്ഷിക്കുന്നത്.