'കൊടി'പാറും പിറന്നാൾ ആഘോഷം; നടൻ വിജയ്യുടെ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജൂണിൽ

ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംസ്ഥാന വ്യാപകമായി നടന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്

dot image

നടൻ വിജയ് രൂപീകരിച്ച ‘തമിഴക വെട്രിക് കഴകം’ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂൺ 22ന് മധുരയിൽ നടന്നേക്കും എന്ന് സൂചന. കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച പാർട്ടി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.

ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംസ്ഥാന വ്യാപകമായി നടന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഇത്തവണ പാർട്ടി സമ്മേളനം സംഘടിപ്പിച്ച് രാഷ്ട്രീയ അടിത്തറ ശക്തമാക്കാനാണു ലക്ഷ്യമിടുന്നത്. മാർച്ചിൽ അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകൾക്കകം 30 ലക്ഷം പേർ പാർട്ടിയിൽ ചേർന്നിരുന്നു. പ്രത്യേക മൊബൈൽ ആപ് വഴി പാർട്ടിയിൽ അംഗമാകുന്ന ക്യാംപെയ്നാണു നടത്തുന്നത്. ആദ്യ അംഗമായി വിജയ് ചേർന്നു. 2 കോടി അംഗങ്ങളെ ചേർക്കാനാണു ലക്ഷ്യമിടുന്നതെന്നു പാർട്ടി അംഗങ്ങൾ പറഞ്ഞു.

ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്തു; കരീന കപൂറിന് കോടതി നോട്ടീസ്

കരാർ ഒപ്പിട്ട സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞാൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ വിജയ്. ആരാധകരിൽ ഈ തീരുമാനം ഏറെ വിഷമം ഉണ്ടാക്കിയെങ്കിലും വിജയ്യുടെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ഇവർ. ദി ഗോട്ട് ആണ് വിജയ്യുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us