'എല്ലാത്തിനും 'ജയ്ശ്രീറാം' എന്നുത്തരം,അതിലൂടെ യഥാര്ത്ഥപ്രശ്നങ്ങളെ മറച്ച് വെക്കുന്നു;രേവന്ത് റെഡ്ഡി

രാജ്യത്ത് നടക്കുന്ന എല്ലാ കാര്യത്തിലും രാഷ്ട്രീയം കാണാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും റെഡ്ഡി പറഞ്ഞു.

dot image

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യത്തിലും രാഷ്ട്രീയം കാണാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും റെഡ്ഡി പറഞ്ഞു. 'മോദിയുടെ ചിന്താഗതി രാജ്യത്തിന് ഗുണകരമല്ല, രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കി വോട്ട് നേടി അധികാരത്തിലെത്തി വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയാണ് മോദി ചെയ്യുന്നത്. മോദിയെയും ബിജെപിയെയും തൂത്തെറിയുന്നതിലൂടെ മാത്രമേ ഇന്ത്യയെ രക്ഷിക്കാനാകൂ', റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പുൽവാമ സംഭവം ബിജെപിയുടെ സൃഷ്ടിയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തുള്ള എല്ലാ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും മോദിക്ക് ഉള്ള ഒരേ ഉത്തരം ജയ് ശ്രീറാം എന്നാണെന്നും ആ ഉത്തരത്തിലൂടെ യഥാർത്ഥ പ്രശ്നങ്ങളെ മറച്ച് വെക്കാനാണ് മോദി ശ്രമിക്കുന്നതെന്നും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ രേവന്ത് റെഡ്ഡി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us