ജാതി സെൻസസിലൂടെ രാജ്യത്തിന്റെ എക്സ്റേ എടുക്കും, പ്രശ്നങ്ങൾക്ക് പരിഹാരം കാണും; രാഹുൽ ഗാന്ധി

രാജ്യത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ ജാതി സെൻസസ് നടത്തുമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

dot image

ന്യൂഡൽഹി: രാജ്യത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ ജാതി സെൻസസ് നടത്തുമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. 'നിരവധി പ്രശ്നങ്ങളാൽ ശ്വാസം മുട്ടുകയാണ് രാജ്യം. ജാതി സെൻസസിലൂടെ രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നം തിരിച്ചറിയും. ആ പ്രശ്നങ്ങൾക്ക് ഒറ്റക്കെട്ടായി പരിഹാരം കാണും.' രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിക്ക് ടെമ്പോ വാലാ കോടീശ്വരന്മാരിൽ നിന്ന് കിട്ടിയ നോട്ടുകൾ എണ്ണി തിട്ടപെട്ടാൻ സെൻസസ് ഉപകാരപ്പെടുമെന്നും രാഹുൽ പരിഹസിച്ചു. അദാനിയിൽ നിന്നും അംബാനിയിൽ നിന്നും കോൺഗ്രസ് ടെമ്പോയിൽ നിന്ന് പണം സ്വീകരിച്ചുവെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുക കൂടിയായിരുന്നു കോൺഗ്രസ് നേതാവ്.

'കഴിഞ്ഞ പത്ത് വർഷമായി ടെമ്പോ കോടീശ്വരന്മാരിൽ നിന്നും കിട്ടിയ പണം എണ്ണി തിട്ടപ്പെടുത്തുകയാണ് ബിജെപി. ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ സെൻസസ് നടത്തി തുല്യമായി വീതിക്കും' എക്സിലെ കുറിപ്പിൽ രാഹുൽ പറഞ്ഞു. അദാനിയും അംബാനിയും കോൺഗ്രസിന് പണം നൽകിയിട്ടുണ്ടെന്ന് ബിജെപിക്ക് സംശയമുണ്ടെങ്കിൽ വിഷയം ഇ ഡിയെ ഏൽപ്പിക്കണമെന്ന് രാഹുൽ പറഞ്ഞു. സാമൂഹ്യ-സാമ്പത്തിക സെൻസസിൽ പ്രധാനമന്ത്രിയുടെ അഭിപ്രായം പങ്കുവെക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ജാതികളും ഉപജാതികളും അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും കണക്കാക്കുന്നതിനായി രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് നടത്തുമെന്ന് പാർട്ടി പ്രകടനപത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

കോൺഗ്രസ് - സിപിഐഎം സഖ്യം ബംഗാളിൽ മഹുവ മൊയ്ത്രയ്ക്ക് വെല്ലുവിളിയാകുമോ ?
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us