തിരഞ്ഞെടുപ്പ് പ്രചാരണം, അല്ലു അർജുനെതിരെ കേസെടുത്തു; ഒരു പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്ന് നടൻ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അടുത്ത ബന്ധുവും നടനുമായ പവൻ കല്യാണിന് വിജയാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റും അല്ലു അർജുൻ പങ്കുവെച്ചിരുന്നു

dot image

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയെന്നാരോപിച്ച് നടൻ അല്ലു അർജുനെതിരെ കേസെടുത്തു. വൈഎസ്ആര് കോണ്ഗ്രസ് എംഎല്എ രവി ചന്ദ്ര കിഷോറിനെ കാണാന് അല്ലു അര്ജുന് എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

അല്ലു അർജുൻ തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടലംഘനം നടത്തി ആള്ക്കൂട്ടം സൃഷ്ടിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം രവി ചന്ദ്രയുടെ വസതിയില് അല്ലു എത്തിയപ്പോഴാണ് ജനം വീടിന് മുന്നില് തടിച്ചുകൂടിയത്. തുടര്ന്ന് എംഎല്എയ്ക്കൊപ്പം അല്ലു വീട്ടിന്റെ ബാല്ക്കണിയില് നിന്ന് ജനത്തെ അഭിസംബോധന ചെയ്തു. എംഎല്എയുടെ കൈ അല്ലു ഉയര്ത്തുകയും ചെയ്തു. ആളുകള് കൂടിയത് വലിയ ട്രാഫിക് പ്രശ്നം ഉണ്ടാക്കി എന്നാരോപിച്ചാണ് താരത്തിനെതിരെ നന്ദ്യാൽ പൊലീസ് കേസെടുത്തത്.

'പാർട്ടിയാണ് വഞ്ചിച്ചത്, ഞാൻ അല്ല'; സൂറത്തിൽ നിന്ന് 'മുങ്ങിയ' കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംഭാണി

സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി. നേരത്തെ അല്ലു എംഎല്എയ്ക്കൊപ്പമുള്ള വീഡിയോ തന്റെ സോഷ്യല് മീഡിയയില് പങ്കുവച്ചിരുന്നു. എന്നാല് ഇദ്ദേഹത്തിന് വോട്ട് ചെയ്യാനൊന്നും വീഡിയോയിൽ താരം അഭ്യര്ത്ഥിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അടുത്ത ബന്ധുവും നടനുമായ പവൻ കല്യാണിന് വിജയാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റും അല്ലു അർജുൻ പങ്കുവെച്ചിരുന്നു.

അതേ സമയം തന്റെ സുഹൃത്തായ എംഎല്എയെ സന്ദര്ശിക്കാനാണ് താൻ നന്ദ്യാല സന്ദർശിച്ചതെന്നും ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും അല്ലു അർജുൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us