ആൾകൂട്ട ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് കന്നഡ നടൻ ചേതൻ ചന്ദ്ര, നീതി തേടി ലൈവിൽ

സംഭവത്തിൽ താരത്തിന്റെ മൂക്ക് തകർന്നിട്ടുണ്ട്

dot image

ബെംഗളൂരു: കന്നഡ നടൻ ചേതൻ ചന്ദ്രക്ക് ആൾകൂട്ട ആക്രമണത്തിൽ ഗുരുതര പരിക്ക്. ഞായറാഴ്ചയാണ് ബെംഗളൂരുവിൽ വെച്ച് ഇരുപതംഗ സംഘം താരത്തെ ആക്രമിച്ചത്. അമ്മയോടൊപ്പം ക്ഷേത്രത്തിൽ പോയി വരുമ്പോഴാണ് ആക്രമണം നടന്നത്. സംഭവത്തിൽ താരത്തിന്റെ മൂക്ക് തകർന്നിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് വിശദമാക്കിക്കൊണ്ട് ഒരു വീഡിയോ താരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയാണ് അദ്ദേഹം വീഡിയോ എടുത്തത്.

'മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാൾ ഞങ്ങളെ പിന്തുടരുകയും കാറിലിടിക്കാൻ ശ്രമിക്കുകയും ചെയ്തു. അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച് ഞാൻ ആയാളോട് ചോദിച്ചു. ദേഷ്യപ്പെട്ട് തിരിച്ച് പോയ അയാൾ കുറച്ച് സമയത്തിന് ശേഷം ഒരു സ്ത്രീ ഉൾപ്പടെ 20 പേരടങ്ങുന്ന സംഘവുമായി എത്തി എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. എന്റെ മൂക്ക് അവർ തകർത്തു. കാറിനെ വീണ്ടും കേടുപാട് വരുത്തി. പൊലീസെത്തിയാണ് എനിക്ക് പ്രാഥമിക ചികിത്സ നൽകിയത്', ചേതൻ ചന്ദ്ര പറഞ്ഞു.

'സത്യം ശിവം സുന്ദരം' എന്ന കന്നഡ സീരിയലിലൂടെ ശ്രദ്ധേയനായ താരം ചില ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സാമൂഹിക മാധ്യമത്തിലൂടെ നിരവധിയാളുകളാണ് നടന് പിന്തുണയുമായി എത്തുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LIVE BLOG: ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; ഉച്ചവരെ പോളിങ് 40.32%, കൂടുതല് ബംഗാളില്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us