ബിജെപി അണിക്കൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ല ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

കോൺഗ്രസിൽ ചേരാൻ തുനിഞ്ഞപ്പോൾ തങ്ങൾക്കു മേൽ വലിയ സമ്മർദം ചെലുത്തിയെന്നും പ്രദീപും ഗുരുജിയും അവകാശപ്പട്ടതായി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

dot image

ചണ്ഡീഗഢ്: ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ഖട്ടർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു.

സിർസയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുമാരി സെൽജയാണ് ഇവരെ പാർട്ടിയിൽ എടുക്കാൻ നേതൃത്വം നൽകിയത്.മുഖ്യമന്ത്രിയായി അധികാരത്തിലിരിക്കുന്ന 10 വർഷവും ഖട്ടർ കുടുംബത്തെ അവഗണിക്കുകയായിരുന്നുവെന്നും ഇരുവരും ആരോപിച്ചു.

കോൺഗ്രസിൽ ചേരാൻ തുനിഞ്ഞപ്പോൾ തങ്ങൾക്കു മേൽ വലിയ സമ്മർദം ചെലുത്തിയെന്നും പ്രദീപും ഗുരുജിയും അവകാശപ്പട്ടതായി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.ഇവരുടെ മറ്റൊരു അമ്മാവനായ ബി.ജെ.പി അംഗവും അഭിഭാഷകനുമായ ഭൂപേന്ദ്ര ഖട്ടർ അനന്തരവൻമാര് കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് ഇതിവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us