വെജ് ബിരിയാണിയിൽ ചിക്കൻ പീസ്; സൊമാറ്റയുടെ മറുപടി ഇങ്ങനെ

തനിക്ക് ബിരിയാണിയുടെ പണം തിരികെ ലഭിക്കണമെന്നാണ് പങ്കജ് പറയുന്നത്

dot image

പുണെ: സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ ചിക്കൻ കഷണങ്ങളെന്ന് പരാതി. പുണെ സ്വദേശിയായ പങ്കജ് ശുക്ലയാണ് ഇതിന്റെ ചിത്രം സഹിതം എക്സിൽ പങ്കുവെച്ചത്. പുണെയിലെ പി കെ ബിരിയാണി ഹൗസിൽ നിന്നാണ് പങ്കജ് ശുക്ല സൊമാറ്റോ വഴി വെജിറ്റബിൽ പനീർ ബിരിയാണി ഓർഡർ ചെയ്തത്.

എന്നാൽ അതിൽ പനീറിനൊപ്പം ചിക്കൻ കഷ്ണങ്ങളും ഉണ്ടായിരുന്നുവെന്നാണ് പങ്കജ് ശുക്ലയുടെ പരാതി. തനിക്ക് ബിരിയാണിയുടെ പണം തിരികെ ലഭിക്കണമെന്നാണ് പങ്കജ് ആവശ്യപ്പെടുന്നത്. ബിരിയാണിയിലെ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

പങ്കജ് ശുക്ലയുടെ പോസ്റ്റിന് സൊമാറ്റോ പ്രതികരണം ഇങ്ങനെയായിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുന്ന സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഞങ്ങൾ ഒട്ടും വിട്ടുവീഴ്ച കാണിക്കില്ലെന്നും നിങ്ങളുടെ ഐ ഡിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകിയാൽ എന്താണ് നടന്നതെന്ന് ഉറപ്പായും പരിശോധിക്കാം എന്നായിരുന്നു സൊമാറ്റോ പോസ്റ്റിന് മറുപടി നൽകിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us