'ഹിന്ദു അല്ലെങ്കിൽ മുസ്ലീം' മോദി പത്ത് വർഷമായിട്ട് ചെയ്യുന്നത് ഇത് തന്നെയാണ്; പ്രിയങ്ക ഗാന്ധി

മതപരമായ വിഷയങ്ങൾ തിരഞ്ഞെടുപ്പ് വേദിയാക്കി കാണുന്ന ബിജെപി "മത രാഷ്ട്രീയം" പ്രയോഗിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു

dot image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചത് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 'ഹിന്ദു അല്ലെങ്കിൽ മുസ്ലീം' എന്ന് പറഞ്ഞിട്ടില്ലെന്നുള്ള മോദിയുടെ വാദത്തെ വിമർശിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്. മോദി പത്ത് വർഷമായിട്ട് ചെയ്യുന്നത് ഇതാണെന്നും ലോകത്തിന് മുൻപിൽ പറഞ്ഞിട്ടുള്ളതൊന്നും അദ്ദേഹത്തിന് തിരിച്ചെടുക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ലോകത്തിന് മുൻപിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും താൻ പറഞ്ഞിട്ടില്ലെന്ന് പറയാൻ പ്രധാനമന്ത്രിക്ക് എങ്ങനെ സാധിക്കുന്നു എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. മതപരമായ വിഷയങ്ങൾ തിരഞ്ഞെടുപ്പ് വേദിയാക്കി കാണുന്ന ബിജെപി "മത രാഷ്ട്രീയം" പ്രയോഗിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

റായ്ബറേലിയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. രാജസ്ഥാനിലെ ബൻസ്വാരയിൽ മോദി നടത്തിയ പ്രസംഗത്തിൽ മുസ്ലിംകളെ പരാമർശിക്കുകയും സാമ്പത്തിക സർവ്വെ നടത്താനുള്ള കോൺഗ്രസിൻ്റെ തീരുമാനത്തെ നുഴഞ്ഞുകയറ്റക്കാർക്ക് സമ്പത്ത് പുനർവിതരണം ചെയ്യാനുള്ള നീക്കമായി വ്യാഖ്യാനിക്കുകയും ചെയ്തു. കോൺഗ്രസ് പറഞ്ഞത് മതത്തെക്കുറിച്ചല്ലെന്നും പാവപ്പെട്ട കുടുംബങ്ങളെക്കുറിച്ചാണെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു.

'രാജ്യത്തിൻ്റെ സ്വത്തുക്കളുടെ ആദ്യ അവകാശികൾ മുസ്ലീങ്ങളാണ്. നിങ്ങളുടെ മംഗളസൂത്രം (സ്വർണ്ണം) കൂടുതൽ കുട്ടികൾ ഉള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ അഭിപ്രായത്തെ പരാമർശിച്ചുകൊണ്ട് നരേന്ദ്ര മോദിയുടെ പ്രസംഗം. മുൻ പ്രസംഗങ്ങളിൽ പ്രധാനമന്ത്രി കോൺഗ്രസിൻ്റെ പ്രകടനപത്രികയെ മുസ്ലിം ലീഗിൻ്റെ മുദ്രയെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

ജാര്ഖണ്ഡിലെ കോണ്ഗ്രസ് മന്ത്രി ആലംഗീർ ആലം അറസ്റ്റില്; 35 കോടി പിടിച്ചെടുത്ത് ഇഡി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us