'പ്രതിസന്ധിയിൽ മോദിയെ സഹായിച്ചു'; പ്രധാനമന്ത്രിയുടെ ആക്രമണത്തിന് പിന്നാലെ ശരദ് പവാർ

സ്വാതന്ത്ര്യം ലഭിച്ചതിന് വർഷങ്ങൾക്ക് ശേഷം 2017 ജൂലൈയിൽ ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

dot image

ന്യൂഡൽഹി: കര്ഷകരുടെ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമർശനത്തോട് പ്രതികരിച്ച് എൻസിപി തലവൻ ശരദ് പവാർ. താന് കേന്ദ്രമന്ത്രിയായിരിക്കുമ്പോള് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടെന്ന് ശരദ് പവാർ പറഞ്ഞു. 2004 മുതല് 2014വരെ കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായിരുന്നു ശരദ് പരവാര്.

പ്രതിസന്ധിയിലായിരുന്നപ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സഹായിച്ചിരുന്നതായി ശരത് പവാർ പറഞ്ഞു. ഒരിക്കൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി തന്നെ വിളിച്ച് അവിടത്തെ തനത് കൃഷിരീതികൾ പഠിക്കാൻ ഇസ്രയേൽ സന്ദർശിക്കണമെന്ന് പറഞ്ഞതായും ശരദ് പവാർ വെളിപ്പെടുത്തി.

'കാർഷിക മേഖലയിലെ പ്രശ്നങ്ങളുമായി അദ്ദേഹം എൻ്റെ അടുക്കൽ വരാറുണ്ടായിരുന്നു, ഗുജറാത്തിലേക്ക് പോലും കൊണ്ടുപോയി. ഒരിക്കൽ ഇസ്രായേൽ സന്ദർശിക്കാൻ ആഗ്രഹിച്ചതിനാൽ ഞാൻ അദ്ദേഹത്തെ അവിടെയും കൊണ്ടുപോയി. നരേന്ദ്ര മോദി എന്ത് പറഞ്ഞാലും ഇപ്പോൾ എനിക്ക് ആശങ്കയൊന്നുമില്ല', പവാർ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചതിന് വർഷങ്ങൾക്ക് ശേഷം 2017 ജൂലൈയിൽ ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. ശരദ് പവാർ കേന്ദ്ര കൃഷി മന്ത്രിയായിരിക്കെ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് ശരദ് പവാറിനെ മോദി ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് എൻസിപി നേതാവിൻ്റെ പ്രതികരണം.

'സീതാമാർഹിയിൽ സീതാക്ഷേത്രം പണിയും': പ്രഖ്യാപനവുമായി അമിത് ഷാ

കഴിഞ്ഞ 10 വർഷത്തെ ബിജെപി സർക്കാരിൻ്റെ കാലത്ത് കർഷകർക്ക് വൻതോതിൽ നേട്ടമുണ്ടാക്കിയെന്ന് വാദിക്കുന്നു. ഇതിനിടയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ പ്രചാരണ വേളയിൽ പോലും കർഷകരെ കൈവിട്ടുപോയെന്നും അവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്തില്ലെന്നും ശരദ് പവാറിനെ മോദി ആക്ഷേപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us