ന്യൂഡല്ഹി: ജാര്ഖണ്ഡ് മുന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാലജാമ്യ ഹര്ജി സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഹേമന്ത് സോറന് ഇടക്കാല ജാമ്യം തേടിയത്. സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ജാമ്യ ഹര്ജി പരിഗണിക്കും. ജാമ്യ ഹരജിയില് മറുപടി നല്കാന് സാവകാശം വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.
കോണ്ഗ്രസ് അധികാരത്തിലെത്തിയാല് രാമക്ഷേത്രം ബുള്ഡോസര് ഉപയോഗിച്ചു തകര്ക്കും; നരേന്ദ്ര മോദിതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജയിലില് കഴിഞ്ഞിരുന്ന ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തില് പങ്കെടുക്കാനായി സുപ്രീംകോടതി കഴിഞ്ഞയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ഹേമന്ത് സോറനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമപ്രകാരമാണ് സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കല്ക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്. ജനുവരി 31നാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തത്.