ഉത്തരങ്ങളെല്ലാം തെറ്റ്, പക്ഷേ കുട്ടിയുടെ ബുദ്ധിക്ക് അഞ്ച് മാർക്ക് നൽകി അധ്യാപകന്; വിഡിയോ വൈറൽ

വീഡിയോ കണ്ട നിരവധി പേര് ചിരി ഇമോജികള് കമന്റ് ബോക്സില് നിറച്ചു

dot image

ഡൽഹി : പരീക്ഷ എല്ലാം കഴിഞ്ഞ് ഫലപ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് നമ്മുടെ മക്കൾ. ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളില് ഒരു ഉത്തരക്കടലാസിന്റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ആ വീഡിയോ വൈറലായി. ചോദ്യത്തിന് കുട്ടി തെറ്റ് ഉത്തരമെഴുതിയിട്ടും അത് അധ്യാപികയെ ചിരിപ്പിക്കുകയും കുട്ടിയുടെ ഉത്തരക്കടലാസിൽ അഞ്ച് മാര്ക്ക് നല്കുകയും ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മിഡിയായിൽ നിറഞ്ഞ് നിൽക്കുന്നത്.

ചോദ്യപേപ്പറിൽ മൂന്ന് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. എന്താണ് സംയുക്ത വ്യഞ്ജനാക്ഷരം? എന്താണ് ഭൂതകാലത്തെ സൂചിപ്പിക്കാന് വിളിക്കുന്നത്? എന്തിനെയാണ് ബഹുവചനം എന്ന് വിളിക്കുന്നത്? ഇത്തരത്തിലുള്ള മുന്ന് ചോദ്യങ്ങൾക്കും കുട്ടിയുടെ ഉത്തരം അധ്യാപികയെ പോലെ കാഴ്ചക്കാരെയും അത്ഭുതപ്പെട്ടുത്തുന്നതായിരുന്നു. മട്ടറും പനീറും എല്ലാ മിശ്രിത പച്ചക്കറികളും സംയോജിത വിഭവങ്ങളാണ് എന്നാണ് ആദ്യ ചോദ്യത്തിന് കുട്ടി ഉത്തരമെഴുത്തിയത്.

ഭൂതകാലം നമ്മുടെ കാലത്ത് വരുമ്പോൾ, അതിനെ ഭൂതകാലം എന്ന് വിളിക്കുന്നു എന്ന് രണ്ടാമത്തെ ചോദ്യത്തിനും ഉത്തരമെഴുതി. അമ്മായിയമ്മയുടെ വാക്കുകൾ ശ്രദ്ധിക്കുന്ന മരുമകളെ (ബഹു) ബഹുവചനം എന്ന് വിളിക്കുന്നു എന്ന് മൂന്നാമത്തെ ചോദ്യത്തിനും കുട്ടി ഉത്തരമെഴുതി. എന്തായാലും കുട്ടിയുടെ ഉത്തരങ്ങൾ എല്ലാം തെറ്റാണെങ്കിലും പരീക്ഷാ പേപ്പറിന്റെ ഏറ്റവും ഒടുവിലായി പത്തില് അഞ്ച് മര്ക്ക് നല്കി അധ്യാപകന് ഇങ്ങനെ കുറിക്കുന്നുണ്ട്. 'ഈ മാർക്ക് നിന്റെ ബുദ്ധിക്കുള്ളതാണ് കുട്ടി.'

ബുദ്ധിമാനായ കുട്ടി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ കണ്ട നിരവധി പേര് ചിരിയുടെ ഇമോജികള് കമന്റ് ബോക്സില് നിറച്ചു. ചിലര് കുട്ടിക്ക് പത്തില് പത്ത് നല്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. അതേസമയം ഈ ഉത്തരക്കടലാസ് എവിടെ, ഏത് സ്കൂളില് നിന്നുള്ളതാണെന്ന് വീഡിയോയില് പറയുന്നില്ല. ആഴ്ചകള്ക്ക് മുമ്പ് രാജസ്ഥാനിലെ ഒരു ഹയർ സെക്കന്റണ്ടറി വിദ്യാര്ത്ഥി ഉത്തരക്കടലാസില് 'ജയ് ശ്രീറാം' എന്ന് എഴുതിവച്ചതിന്റെ ചിത്രങ്ങള് സാമൂഹിക മാധ്യമങ്ങളില് ഏറെ വൈറലായിരുന്നു.

കൂലിപണിക്ക് കൊണ്ട് പോയി പണവും സ്വർണ്ണം മോഷ്ടിച്ചു, പിടിയിൽ
dot image
To advertise here,contact us
dot image