ബെംഗളൂരു: മുന്മുഖ്യമന്ത്രിയും ജനതാദള് നേതാവുമായ എച്ച് ഡി കുമാരസ്വാമിയെ ലൈംഗികാതിക്രമക്കേസില് കുടുക്കാന് കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര് പണം വാഗ്ദാനം ചെയ്തതായി ആരോപണം. കര്ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാറാണ് പണം വാഗ്ദ്ധാനം ചെയ്തതതെന്ന് ബിജെപി നേതാവ് ജി ദേവരാജ ഗൗഡ ആരോപിച്ചു. കുമാരസ്വാമിയെ കുടുക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്ത്തിപ്പെടുത്താനും ശിവകുമാര് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ദേവരാജ ഗൗഡയുടെ ആരോപണം. ഇതില് മുന്കൂറായി അഞ്ച് കോടി രൂപ ശിവകുമാര് അയച്ചതായും അദ്ദേഹം ആരോപിച്ചു.
ഈ വാഗ്ദാനം നിരസിച്ചതിനു പിന്നാലെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്നും ദേവരാജ പറഞ്ഞു. കുമാരസ്വാമിയുടെ അന്തരവനായ പ്രജ്വല് രേവണ്ണയുടെ വിഡിയോ ദൃശ്യങ്ങള് പുറത്തുവിട്ടതിന് പിന്നില് കുമാരസ്വാമിയാണെന്ന് പറയണമെന്ന് ശിവകുമാര് ആവശ്യപ്പെട്ടു. എല്ലാത്തിനും പിന്നില് ശിവകുമാര് ആണ്. ശിവകുമാറിന് പെന്ഡ്രൈവ് കിട്ടിയത് പ്രജ്വല് രേവണ്ണയുടെ ഡ്രൈവര് കാര്ത്തിക് ഗൗഡയില് നിന്നാണ്.
'നവകേരള' ബസ് സൂപ്പറാ... ഗരുഡ പ്രീമിയം സര്വീസ് ലാഭകരമെന്ന് കെഎസ്ആര്ടിസിശിവകുമാര് സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകള് കൈവശമുണ്ട്. അത് പുറത്തുവിട്ടാല് കര്ണാടകയിലെ കോണ്ഗ്രസ് സര്ക്കാര് തകരും. എല്ലാം മുന്കൂട്ടി തയാറാക്കിയ പദ്ധതിയാണ്. നരേന്ദ്രമോദിയുടെ പേര് അപകീര്ത്തിപ്പെടുത്താന് കൂടിയാണ് അവര് ഇങ്ങനെയൊക്കെ ചെയ്തത്. ഒപ്പം കുമാരസ്വാമിയെ തകര്ക്കാനും ലക്ഷ്യമിട്ടുവെന്നും ദേവരാജ ആരോപിച്ചു. പ്രജ്വല് രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസിലാണ് ദേവരാജയെ കര്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. കേസില് വിദേശത്തേക്ക് കടന്ന പ്രജ്വല് രേവണ്ണക്കെതിരെ സിബിഐ ബ്ലു കോര്ണര് നോട്ടീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.