എന്ഡിഎക്ക് 400 കിട്ടിയാല് ഏകസിവില്കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്മ്മ

ആര്ജെഡി പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും ഹിമന്ത ബിശ്വശര്മ്മ കടന്നാക്രമിച്ചു.

dot image

ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പില് എല്ഡിഎ 400 സീറ്റില് വിജയിക്കുകയാണെങ്കില് ഏക സിവില് കോഡ് നടപ്പിലാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മ. ജനങ്ങളില് നിന്നും യാതൊരു എതിര്പ്പുമില്ലാതെ സര്ക്കാര് സംസ്ഥാനത്ത് 700 മദ്രസകള് അടച്ചുപൂട്ടിയെന്നും ഹിമന്ത ബിശ്വശര്മ്മ പറഞ്ഞു. ബിഹാറിലെ രഘുനാഥ്പൂരില് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആര്ജെഡി പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും ഹിമന്ത ബിശ്വശര്മ്മ കടന്നാക്രമിച്ചു. 'ഞങ്ങള് അസമില് 700 മദ്രസകള് അടച്ചു. ഒറ്റ എതിര്ശബ്ദം പോലും നടപടിക്കെതിരെ ഉയര്ന്നിട്ടില്ല. എന്തുകൊണ്ടാണത്? കാരണം ഇത് പുതിയ ഇന്ത്യയാണ്. നരേന്ദ്രമോദിയുടെ ഇന്ത്യയാണ്. 400 സീറ്റ് ലഭിച്ചാല് ഞങ്ങള്ക്ക് ഏകസിവില് കോഡ് നടപ്പിലാക്കാന് സാധിക്കും. കൃഷ്ണ ജന്മഭൂമി ക്ഷേത്രം നിര്മ്മിക്കും, ഗ്യാന്വാപി ക്ഷേത്രം നിര്മ്മിക്കും. മുസ്ലിങ്ങള്ക്കുള്ള സംവരണം നിര്ത്തലാക്കും.' ഹിമന്ത ബിശ്വശര്മ്മ പറഞ്ഞു.

രാജ്യത്ത് ഏകസിവില് കോഡ് നടപ്പിലാക്കിയ രാജ്യത്തെ ഏക സംസ്ഥാനം ഉത്തരാഖണ്ഡാണ്. ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപിയുടെ പ്രധാന വാഗ്ദാനമാണിത്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്, പിന്തുടര്ച്ചാവകാശം എന്നിവയില് എല്ലാ പൗരന്മാര്ക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏക സിവില് കോഡ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us