സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

ഡൽഹി സിവിൽ ലൈൻ പൊലിസ് സ്റ്റേഷനിൽ വിഭവ് കുമാറിനെ എത്തിച്ചു

dot image

ഡൽഹി: ആംആദ്മി നേതാവ് സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ. ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡൽഹി സിവിൽ ലൈൻ പൊലിസ് സ്റ്റേഷനിൽ വിഭവ് കുമാറിനെ എത്തിച്ചു. സ്വാതിയുടെ ദേഹത്ത് പരിക്കുകളുണ്ടെന്നാണ് മെഡിക്കല് റിപ്പോര്ട്ട്. സ്വാതി മലിവാളിന്റെ ദേഹത്ത് മൂന്നിടത്ത് പരിക്കുണ്ട്. ഇടത് കാലിലും കീഴ്ത്താടിയിലും കണ്ണിന് താഴെയും ചതവുണ്ടെന്ന് മെഡിക്കല് റിപ്പോര്ട്ടിൽ പറയുന്നു. ഡൽഹി എയിംസ് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us