അദാനി-അംബാനിമാരില് നിന്ന് കോൺഗ്രസിന് പണം കിട്ടുന്നുണ്ട്; മോദിയുടെ പ്രസ്താവന ഏറ്റുപിടിച്ച് നദ്ദ

അംബാനിയിൽ നിന്നും അദാനിയിൽ നിന്നും കോൺഗ്രസിന് കള്ളപ്പണം ലഭിക്കുന്നു എന്നായിരുന്നു മോദിയുടെ പ്രസംഗം

dot image

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഏറ്റുപിടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. അദാനിയിൽ നിന്നും അംബാനിയിൽ നിന്നും കോൺഗ്രസിന് പണം കിട്ടുന്നുണ്ടെന്നും ഇത് ആർക്കാണ് അറിയാത്തതെന്നും നദ്ദ ചോദിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ്റെ പ്രതികരണം. അദാനിയും അംബാനിയും എല്ലാവർക്കും പണം നൽകുന്നുണ്ട്.

അഞ്ചു വർഷമായി ചീത്ത വിളിച്ച കോൺഗ്രസ് ഇവരിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. കോൺഗ്രസിൻ്റെ ഈ ഇരട്ടത്താപ്പാണ് തങ്ങൾ തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ മാത്രം എന്തിരിക്കുന്നുവെന്നും നദ്ദ ചോദിച്ചു. അംബാനിയിൽ നിന്നും അദാനിയിൽ നിന്നും കോൺഗ്രസിന് കള്ളപ്പണം ലഭിക്കുന്നു എന്നായിരുന്നു മോദിയുടെ പ്രസംഗം. എങ്കിൽ ഉടൻ അന്വേഷണം നടത്താനായിരുന്നു കോൺഗ്രസിൻ്റെ വെല്ലുവിളി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us