പാർട്ടി പ്രവർത്തകരുടെ ആവേശം അതിരുകടന്നു; രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും വേദിവിട്ടു

dot image

ഉത്തര്പ്രദേശ്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആള്ക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയും സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവും. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ ഫുൽപൂർ പാർലമെൻ്റ് മണ്ഡലത്തിലെ പാഡിലയിൽ നടന്ന പൊതുയോഗത്തിലാണ് ഗാന്ധിയും യാദവും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാതെ റാലിയിൽ നിന്ന് വിട്ടുപോയത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഇരുനേതാക്കളെയും കാണാനായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നേതാക്കൾ എത്തിയതോടെ കോൺഗ്രസ്, എസ്പി പ്രവർത്തകർ നിയന്ത്രണം വിട്ട് വേദിയിലേക്ക് കയറാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും പാർട്ടി പ്രവർത്തകരോട് ശാന്തരാകാൻ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും അവർ അത് ശ്രദ്ധിച്ചില്ല. ആവേശഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടി. ഇതോടെ രാഹുൽ ഗാന്ധിയും അഖിലേഷും വേദിയിൽവച്ച് പരസ്പരം കൂടിയാലോചിച്ച് വലിയ അപകടത്തിലേക്കു പോകാതിരിക്കാൻ വേദി വിടുകയായിരുന്നു.

ഇരുവരും പിന്നീട് പ്രയാഗ്രാജ് ജില്ലയിലെ തന്നെ അലഹാബാദ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കരച്ചനയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തു. അവിടെയും പ്രവർത്തകരുടെ ആവേശം പലപ്പോലും അതിരുവിട്ടെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ കൈവിട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചു. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ അഞ്ചാം ഘട്ട വോട്ടെടുപ്പു നടക്കുന്ന നാളെ പോളിങ് ബൂത്തിലെത്തും.

ഈ ആഴ്ച ആദ്യത്തിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും അമേഠിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിൽ പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മോഹൻലാൽഗഞ്ച് (എസ്സി), റായ്ബറേലി, അമേഠി, ജലൗൺ (എസ്സി), ഝാൻസി, ഹമീർപൂർ, ബന്ദ, ഫത്തേപൂർ, കൗശാംബി (എസ്സി), ബരാബങ്കി (എസ്സി), ഫൈസാബാദ്, കൈസർഗഞ്ച്, ഗോണ്ട എന്നിവടങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us