സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

കഴിഞ്ഞ ദിവസം റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില് സോണിയ നടത്തിയ വൈകാരിക പ്രസംഗം ഏറെ ചര്ച്ചയായിരുന്നു.

dot image

ന്യൂഡല്ഹി: സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില് മകനും എംപിയുമായ രാഹുല് ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. സോണിയ ഉപേക്ഷിച്ച മണ്ഡലം രാഹുലിന് കൈമാറിയിരിക്കുകയാണെന്നും റായ്ബറേലി ആരുടെയും കുടുംബ സ്വത്ത് അല്ലെന്നും നരേന്ദ്ര മോദി വിമര്ശിച്ചു.

'കൊവിഡിന് ശേഷം സോണിയാ ഗാന്ധി ഒരിക്കല് പോലും സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഇപ്പോള് മകന് വേണ്ടി വോട്ട് തേടുകയാണ്. മണ്ഡലം കുടുംബ സ്വത്ത് ആണെന്നാണ് അവര് കരുതുന്നത്.' നരേന്ദ്രമോദി വിമര്ശിച്ചു.

'കോണ്ഗ്രസിന്റെ രാജകുമാരന് ഒരേസമയം വയനാട്ടില് നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തിയിരിക്കുകയാണ്. ഇത് തന്റെ അമ്മയുടെ സീറ്റാണെന്നാണ് അവകാശപ്പെടുന്നത്. സ്കൂളില് പഠിക്കുന്ന എട്ടുവയസ്സുകാരന് പോലും ഇത് തന്റെ പിതാവ് പഠിച്ച സ്കൂള് ആണെന്ന് മേന്മ പറയില്ല. ഈ കുടുംബം പാര്ലമെന്റ് സീറ്റുകളുടെ വില്പത്രം എഴുതിവെക്കുകയാണ്. ഈ കുടുംബാധിപത്യ പാര്ട്ടിയില് നിന്നും ജാര്ഖണ്ഡിനെ രക്ഷിക്കണം.' എന്നും മോദി പറഞ്ഞു. ജംഷേദ്പൂരിലെ റാലിയില് സംസാരിക്കുകയായിരുന്നു മോദി.

കഴിഞ്ഞ ദിവസം റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില് സോണിയ നടത്തിയ വൈകാരിക പ്രസംഗം ഏറെ ചര്ച്ചയായിരുന്നു. രാഹുല് ഗാന്ധി നിങ്ങളെ നിരാശപ്പെടുത്തില്ലെന്നായിരുന്നു സോണിയാ ഗാന്ധിയുടെ വാക്കുകള്. 20 വര്ഷക്കാലം തുടര്ച്ചയായി തന്നെ പാര്ലമെന്റിലേക്ക് അയച്ച വോട്ടര്മാര്ക്ക് നന്ദി പറഞ്ഞ സോണിയ തന്റെ മകനെ ജനങ്ങള്ക്ക് നല്കുകയാണെന്നാണ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മോദി രംഗത്തെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us