'കുടുംബത്തിന്റെ അന്തസ്സ് ഓർത്ത് അന്വേഷണത്തോട് സഹകരിക്കൂ'; രേവണ്ണയോട് അഭ്യർത്ഥിച്ച് കുമാരസ്വാമി

പരസ്യമായാണ് രേവണ്ണയോട് കുമാരസ്വാമിയുടെ അഭ്യർത്ഥന. കുടുംബത്തിന്റെ അന്തസ്സ് ഓർത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് കുമാരസ്വാമി ആവശ്യപ്പെട്ടത്.

dot image

ബെംഗളുരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായ എം പി പ്രജ്ജ്വല് രേവണ്ണയോട് അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ട് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി കുമാരസ്വാമി. പരസ്യമായാണ് രേവണ്ണയോട് കുമാരസ്വാമിയുടെ അഭ്യർത്ഥന. കുടുംബത്തിന്റെ അന്തസ്സ് ഓർത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് കുമാരസ്വാമി ആവശ്യപ്പെട്ടത്. ബെംഗളുരുവിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

എച്ച് ഡി ദേവഗൗഡയോടും പാർട്ടി പ്രവർത്തകരോടും ആദരവുണ്ടെങ്കിൽ ഉടൻ തിരിച്ചെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. സംഭവം അറിഞ്ഞത് മുതൽ രേവണ്ണയുടെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ അസ്വസ്ഥനായിരുന്നു. രാജ്യസംഭാംഗത്വം രാജിവെക്കാൻ ഒരുങ്ങിയിരുന്നു. പിന്നീട് അദ്ദേഹത്തെ പന്തിരിപ്പിക്കുകയായിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള് പകര്ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പൊലീസിൽ പരാതി ലഭിച്ചതോടെയാണ് ഏപ്രിൽ 27ന് രേവണ്ണ വിദേശത്തേക്ക് കടന്നത്. ഹാസൻ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാണ് ജെഡിഎസ് നേതാവായ രേവണ്ണ.

പ്രജ്വലിനെതിരായ വീഡിയോ ചോർന്നതിന് പിന്നിൽ 'വലിയ സ്രാവുകൾ';ഡികെ ശിവകുമാറിനെ ലക്ഷ്യമിട്ട് കുമാരസ്വാമി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us