16 കാരന്റെ വീട്ടിൽ താമസമാക്കി, കല്യാണം കഴിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് 25 വയസ്സുകാരി

ആത്മഹത്യാ ഭീഷണി മുഴക്കി പ്രായപൂര്ത്തിയാകാത്ത കാമുകന്റെ വീട്ടില്ക്കയറി താമസിച്ച യുവതിക്കെതിരെ പരാതി

dot image

ലഖ്നൗ: ആത്മഹത്യാ ഭീഷണി മുഴക്കി പ്രായപൂര്ത്തിയാകാത്ത കാമുകന്റെ വീട്ടില്ക്കയറി താമസിച്ച യുവതിക്കെതിരെ പരാതി. പതിനാറുകാരനായ കാമുകനൊപ്പം താമസിക്കണമെന്ന് നിര്ബന്ധം പിടിച്ച മീററ്റ് സ്വദേശിയായ 25 കാരിക്കെതിരേയാണ് പതിനാറുകാരന്റെ കുടുംബം ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്കിയത്. ഇതോടെ പൊലീസ് ഇടപെട്ട് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. ഉത്തര്പ്രദേശിലെ ഷംലി സ്വദേശിയായ പതിനാറുകാരനൊപ്പം താമസിക്കാനായാണ് മീററ്റില് നിന്ന് യുവതിയെത്തിയത്. കാമുകനായ പതിനാറുകാരനെ വിവാഹം കഴിക്കണമെന്നും കാമുകന്റെ വീട്ടില് താമസിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. സാമൂഹിക മാധ്യമത്തിലൂടെയാണ് യുവതിയും പതിനാറുകാരനും സൗഹൃദത്തിലായത്. തുടര്ന്ന് യുവതി കാമുകനൊപ്പം ജീവിക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നു.

വീട്ടിലെത്തിയ യുവതി ഏതാനും ദിവസങ്ങള് ഇവിടെ താമസിച്ചതായാണ് പതിനാറുകാരന്റെ കുടുംബം പറയുന്നത്. ഇറങ്ങിപ്പോകാന് ആവശ്യപ്പെട്ടപ്പോള് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. കുടുംബം പൊലീസില് പരാതി നല്കിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെയാണ് കുടുംബം പരാതിയുമായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചത്. യുവതിയെ സ്വന്തം വീട്ടിലേക്ക് തിരികെ അയച്ചെങ്കിലും ഇവര് തിരികെ വന്നതാണെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് പറഞ്ഞ് കുടുംബം യുവതിയെ സ്വീകരിക്കാന് തയ്യാറായിരുന്നില്ല. തുടര്ന്ന് യുവതിയെ വനിതാ കമ്മീഷൻ സമിതിക്ക് കൈമാറിയെങ്കിലും യുവതി അവിടെ നിന്നും തിരികെ വരികയായിരുന്നു.

സ്തനാർബുദത്തെ അതിജീവിച്ചു,ഇപ്പോൾ രക്താർബുദത്തിന് ഇര, തിരിച്ചു വരുമെന്ന് സിറിയയുടെ പ്രഥമ വനിത അസ്മ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us