മുംബൈ: ടേക്ക് ഓഫിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ സീറ്റില്ലാതെ വിമാനത്തിൽ നിൽക്കുന്ന യാത്രക്കാരനെ ഇറക്കി ഇൻഡിഗോ. മുംബൈയിൽ നിന്നും വാരാണസിയിലേക്ക് പോകുന്ന ഇൻഡിഗോ എയർലൈൻസിന്റെ 6E 6543 വിമാനത്തിൽ സീറ്റില്ലാതെ നിൽക്കുകയായിരുന്നു യാത്രക്കാരൻ. ടേക്ക് ഓഫിന് തൊട്ട് മുൻപാണ് ഇത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്.
യാത്രക്കാരെ വിമാനത്തിൽ കയറ്റുന്ന നടപടികളിൽ സംഭവിച്ച പിഴവാണ് സംഭവത്തിന് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. ചൊവ്വാഴ്ച രാവിലെ 7.50ഓടെ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്രക്കാരൻ നിൽക്കുന്നത് കണ്ട് ജീവനക്കാരി വന്ന് തിരക്കിയപ്പോഴാണ് സീറ്റില്ലാതെ നിൽക്കുന്ന കാര്യം യാത്രക്കാരൻ പറഞ്ഞത്. തുടർന്ന് ഉടൻ തന്നെ എയറോബ്രിഡ്ജിലേക്ക് കൊണ്ടുവന്ന് യാത്രക്കാരനെ ഇറക്കുകയായിരുന്നു. സംഭവത്തിൽ അബദ്ധം പറ്റിയതാണെന്നാണ് കമ്പനിയുടെ വിശദീകരണം.
എറണാകുളത്ത് ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു