ത്രിപുര; സിഎഎ നടപ്പിലാക്കിലാക്കാനുള്ള സർക്കാർ നടപടിക്കെതിരെ സമര പരിപാടികളുമായി കോൺഗ്രസ്

ത്രിപുരയിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങിയതിന് പിന്നാലെ സമര പരിപാടികളുമായി കോൺഗ്രസ്

dot image

അഗർത്തല: ത്രിപുരയിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങിയതിന് പിന്നാലെ സമര പരിപാടികളുമായി കോൺഗ്രസ്. ത്രിപുരയിലെ കോൺഗ്രസിന്റെ പ്രധാന വിഭാഗമായ ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സമരങ്ങൾ സംഘടിപ്പിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾക്കെതിരെ ചീഫ് സെക്രട്ടറി ജിതേന്ദ്ര കുമാർ സിൻഹക്ക് കോൺഗ്രസ് കത്ത് നൽകി.

പൗരത്വത്തിനുള്ള അപേക്ഷകൾ പരിശോധിക്കാൻ സംസ്ഥാനതല, ജില്ലാതല കമ്മിറ്റികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തിയതിന് പിന്നാലെ നേരത്തെ കോൺഗ്രസും സിപിഐഎമ്മും പ്രതിഷേധമുയർത്തിയിരുന്നു. ബിജെപിയുമായി സഖ്യത്തിലുള്ള പ്രാദേശിക കക്ഷിയായ ടിപ്ര മോത്ത പക്ഷെ പ്രതിഷേധത്തിൽ നിന്നും മാറി നിന്നിരുന്നു.

ജില്ലാ മജിസ്ട്രേറ്റുകൾ നടത്തിയ തയ്യാറെടുപ്പുകൾക്ക് മുഖ്യമന്ത്രി അംഗീകാരം നൽകിയെതിനെതിരെയും പ്രതിഷേധമുയർന്നിരുന്നു. ത്രിപുരയുടെ നാലിൽ മൂന്ന് ഭൂമിയും ആറാം ഷെഡ്യൂളിന് കീഴിൽ സൃഷ്ടിച്ച ട്രൈബൽ കൗൺസിലിന് കീഴിലാണ്. സംസ്ഥാനത്തെ 33% ഗോത്രവർഗ്ഗ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും കൗൺസിലിൻ്റെ ഈ അധികാര പരിധിക്കുള്ളിലാണ് താമസിക്കുന്നത്. ത്രിപുരയിൽ സിഎഎ നടപ്പിലാക്കുന്നത് തങ്ങളുടെ സ്വസ്ഥ ജീവിതത്തിന് തടസ്സമാവുമെന്നാണ് ആദിവാസി വിഭാഗം വാദിക്കുന്നത്.

എല്ലാ വശങ്ങളും നോക്കണം, സത്യം തെളിയണം;സ്വാതി മലിവാള് കേസിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us