ഇന്ഡ്യ മുന്നണി അധികാരത്തിലെത്തിയാല് 'അദാനി തട്ടിപ്പി'ല് ജെപിസി അന്വേഷണം; രാഹുല് ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപി സർക്കാർ അദാനിക്ക് കൽക്കരി കുംഭകോണത്തിന് ഒത്താശ ചെയ്തു കൊടുത്തുവെന്നും പ്രതിഫലം കൈപറ്റിയെന്നും കോൺഗ്രസ് ആരോപിച്ചു

dot image

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഇറക്കുമതി സ്ഥാപനവും സ്വകാര്യ ഉൽപ്പാദകരുമായ അദാനി ഗ്രൂപ്പ് നിലവാരം കുറഞ്ഞ കൽക്കരി മൂന്നിരട്ടി വിലയ്ക്ക് വിറ്റുവെന്ന ഫിനാഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പ്രതികരിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപി സർക്കാർ അദാനിക്ക് കൽക്കരി കുംഭകോണത്തിന് ഒത്താശ ചെയ്തു കൊടുത്തുവെന്നും പ്രതിഫലം കൈപറ്റിയെന്നും കോൺഗ്രസ് ആരോപിച്ചു. ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ മോദി അദാനി സഖ്യം നടത്തിയ അഴിമതി അന്വേഷിക്കുമെന്നും കണക്കുകൾ പുറത്ത് വിടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. കൽക്കരി അഴിമതിയിൽ ഇഡിയെയും സിബിഐയെയും നിശബ്ദമാക്കാൻ എത്ര ടെമ്പോ പണമാണ് ഒഴുക്കിയെതെന്ന് ജയറാം രമേശ് പരിഹസിച്ചു.

നേരത്തെ അദാനിയുടെ കൽക്കരി ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ രാഹുൽ ഗാന്ധിയും പ്രതിപക്ഷവും നിരന്തരം ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഒരു നടപടിയും എടുത്തിരുന്നില്ല. 2014 ജനുവരിയിൽ അദാനി ഒരു കിലോഗ്രാമിന് 3500 കലോറി ലഭിക്കുന്ന ഇന്തോനേഷ്യൻ കൽക്കരി വാങ്ങി തമിഴ്നാട്ടിലെ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് 6000 കലോറി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിൽപ്പന നടത്തി എന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഫിനാൻഷ്യൽ ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. അതേസമയം ഫിനാൻഷ്യൽ ടൈംസിന്റെ ആരോപണങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ് നേരത്തെ രംഗത്ത് വന്നിരുന്നു. നിയമങ്ങൾ പാലിച്ചാണ് തങ്ങളുടെ ഇടപാടുകളെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും പുറത്ത് വിട്ട തെളിവുകൾക്ക് മറുപടി പറയാൻ കമ്പനി ഇത് വരെ തയ്യാറായിട്ടില്ല.

'മികച്ചതെന്ന് കാണിച്ച് നിലവാരമില്ലാത്ത കൽക്കരി അദാനി വിറ്റത് മൂന്നിരട്ടി ലാഭത്തിന്'; റിപ്പോർട്ട്
dot image
To advertise here,contact us
dot image