സാനിയയുടെ വീടിൻ്റെ പേരിനൊപ്പം പുതിയ 'ഉടമ'; വൈറലായി പുതിയ പോസ്റ്റ്

നിരവധി പേരാണ് താരത്തിനോടുള്ള സ്നേഹവും പിന്തുണയും അറിയിച്ച് ചിത്രത്തിന് താഴെ കമന്റിടുന്നത്

dot image

ന്യൂഡല്ഹി: ടെന്നിസ് ഇതിഹാസം സാനിയ മിര്സയുടെ ഏറ്റവും പുതിയ ഇന്സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു. പങ്കാളിയായിരുന്ന പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായി വേര്പിരിഞ്ഞതിന് ശേഷമുള്ള സാനിയയുടെ പോസ്റ്റുകളെല്ലാം ആരാധകര് വളരെ സ്നേഹത്തോടെയാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള് മകന് ഇഷാനൊപ്പമുള്ള ചിത്രങ്ങള്ക്കൊപ്പം താരത്തിന്റെ വീടിന്റെ ഏറ്റവും പുതിയ നെയിംപ്ലേറ്റിന്റെ ചിത്രവും ഇന്സ്റ്റഗ്രാമില് വൈറലാവുകയാണ്.

ഇപ്പോള് തന്റെ പേരിനൊപ്പം മകന് ഇഷാന്റെ പേരും കൂടെ ചേര്ത്താണ് വീടിന് നെയിംപ്ലേറ്റ് തയ്യാറാക്കിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിനോടുള്ള സ്നേഹവും പിന്തുണയും അറിയിച്ച് ചിത്രത്തിന് താഴെ കമന്റിടുന്നത്. മകനും സുഹൃത്തുക്കള്ക്കുമൊപ്പമുള്ള സെല്ഫികളും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇതും അതും' എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങള് നിമിഷങ്ങള്ക്കുള്ളില് ആരാധകര് ഏറ്റെടുത്തു.

2012 ല് ഹൈദരാബാദില് വെച്ചാണ് ഷുഹൈബ് മാലികും സാനിയ മിര്സയും വിവാഹിതരാവുന്നത്. 2018 ഒക്ടോബറിലാണ് സാനിയ മകന് ഇഷാന് ജന്മം നല്കുന്നത്. 2022 മുതല് സാനിയയും ഷുഹൈബും അകല്ച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയര്ന്നിരുന്നു. എന്നാല് ഇരുവരും വാര്ത്തകള് നിഷേധിക്കുകയാണ് ചെയ്തത്. രണ്ടു പേരും തിരക്കുള്ളവരായതിനാല് ഒരുമിച്ചു ചിലവഴിക്കാന് സമയം ലഭിക്കുന്നത് കുറവാണെന്നും ആയതിനാല് തന്നെ പുറത്തു വരുന്നത് കിംവദന്തികള് ആണെന്നാണ് വാര്ത്തകളോട് അന്ന് ഷുഹൈബ് പ്രതികരിച്ചത്.

കഴിഞ്ഞ കൊല്ലം ഓസ്ട്രേലിയന് ഓപ്പണ് മിക്സഡ് ഡബിള്സിന് ശേഷമാണ് സാനിയ ടെന്നിസ് കരിയര് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ സാനിയയുടെ പല സമൂഹമാധ്യമ പോസ്റ്റുകളും താരങ്ങള് തമ്മില് പ്രശ്നങ്ങളുണ്ടെന്ന് അറിയിക്കുന്നതായിരുന്നു. ഇതിനിടെ ജനുവരി 20നാണ് ഷുഹൈബ് മാലിക് നടി സന ജാവേദിനെ വിവാഹം ചെയ്യുന്നത്. ഷുഹൈബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് ആരാധകര് താരത്തിന്റെ വിവാഹ വാര്ത്ത അറിഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us