ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഇന്ന് രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

dot image

റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപുരിനടുത്ത് സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് നാരായൺപുർ പൊലീസ് അറിയിച്ചു. ബിജാപുർ, നാരായൺപുർ ജില്ലകളുടെ അതിർത്തിയിലുള്ള വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇന്ന് രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ദ്രാവതി ഏരിയാ കമ്മിറ്റിയുടെയും പതിനാറാം പ്ലാറ്റൂണിന്റെയും ഭാഗമായ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നാരായൺപുർ, ബസ്തർ, ദന്തേവാഡ എന്നിവിടങ്ങളിലെ ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) സംയുക്ത സംഘവും പ്രത്യേക ടാസ്ക് ഫോഴ്സും (എസ്ടിഎഫ്) ചേർന്നാണ് തിരച്ചിൽ നടത്തിയത്.

മാവോയിസ്റ്റ് യൂണിഫോം ധരിച്ച ഏഴുപേരെ വധിച്ചതായി നാരായൺപുർ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഏഴ് തോക്കുകൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തോടെ ഈ വർഷം ഇതുവരെ 112 മാവോയിസ്റ്റുകളാണ് സംസ്ഥാനത്ത് സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us