അഗ്നിപഥ് പദ്ധതി; റിക്രൂട്ട്മെന്റുകള് വിലയിരുത്തും; ആഭ്യന്തര സര്വ്വെയുമായി സൈന്യം

2022 ജൂണില് നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതി ഈ തിരഞ്ഞെടുപ്പ് കാലത്തും സജീവ ചര്ച്ചയാണ്.

dot image

ന്യൂഡല്ഹി: അഗ്നിപഥ് പദ്ധതിയിലെ നിയമനങ്ങളില് ആഭ്യന്തര സര്വ്വെയുമായി സൈന്യം. ഇതുവരെയുള്ള അഗ്നിവീര് റിക്രൂട്ട്മെന്റുകള് വിലയിരുത്തും. അഗ്നിവീര് പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്നതിനിടെയാണ് നടപടി. 2022 ജൂണില് നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതി ഈ തിരഞ്ഞെടുപ്പ് കാലത്തും സജീവ ചര്ച്ചയാണ്. അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം.

നിരന്തരം പ്രതിപക്ഷ പാര്ട്ടികള് വിഷയത്തില് വിമര്ശനം ഉയര്ത്തുന്നതിനിടെയാണ് അഗ്നിപഥ് പദ്ധതിയിലെ സൈന്യത്തിന്റെ ആഭ്യന്തര സര്വ്വെ. അഗ്നിവീര് റെജിമെന്റല് സെന്റര് ഉദ്യോഗസ്ഥര്, യൂണിറ്റ് കമാന്റര്മാര് എന്നിവരില് നിന്നാണ് അഭിപ്രായങ്ങള് തേടുന്നത്. അടുത്ത സര്ക്കാരിന് സര്വ്വേ പ്രകാരമുള്ള റിപ്പോര്ട്ട് നല്കുകയും ചെയ്യും. മാറ്റങ്ങള് അടക്കം നിര്ദേശിക്കാനുള്ള സാധ്യതയുമുണ്ട്. രണ്ട് ബാച്ചുകളിലായി നാല്പതിനായിരം അഗ്നിവീറുകളാണ് ഇതുവരെ സൈനിക പരിശീലനം പൂര്ത്തിയാക്കിയത്.

നേവിയില് 7,385 പേരുടെ മൂന്ന് ബാച്ചുകള് പരിശീലനം പൂര്ത്തിയാക്കി. ഇന്ത്യന് എയര് ഫോഴ്സില് 4,955 പേരും പദ്ധതി പ്രകാരം പരിശീലനം നേടി. നവംബര് 2023 ന് മൂന്നാം ബാച്ചിലെ ഇരുപതിനായിരം പേരുടെ പരിശീലനം തുടങ്ങുകയും ചെയ്തു. അഗ്നിപഥ് സൈന്യം കൊണ്ട് വന്ന പദ്ധതിയല്ല എന്നും മോദിയുടെ പദ്ധതിയാണെന്നും രാഹുല് ഗാന്ധി വിമര്ശിച്ചു. പ്രതിപക്ഷ സഖ്യം ഇന്ത്യ അധികാരത്തില് വന്നാല് അഗ്നിപഥ് പദ്ധതി നിര്ത്തലാക്കും എന്നാണ് പ്രഖ്യാപനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us