ഓടുന്ന ബൈക്കിൽ ലിപ് ലോക്ക്, ഫ്യൂവൽ ടാങ്കിലിരുന്ന് റൊമാൻസ്; ദമ്പതികൾ പിടിയിൽ

അതിവേഗത്തിൽ നീങ്ങുന്ന വാഹനത്തിന്റെ ഫ്യൂവൽ ടാങ്കിലാണ് സ്ത്രീ ഇരിക്കുന്നത്. കെട്ടിപ്പിടിച്ചും ചുംബിച്ചും റോഡിലൂടെ ബൈക്കിൽ ചീറിപ്പായുകയാണ് ഇവർ.

dot image

കോട്ട: പ്രണയിക്കുന്നത് അടിപൊളിയാണ്. പ്രണയിക്കാൻ ആഗ്രഹിക്കാത്തവരും ഉണ്ടാകില്ല. എന്നാൽ പ്രണയചേഷ്ടകളുമായി റോഡിൽ ഇറങ്ങിയാലോ, അതും ഓടുന്ന ബൈക്കിൽ. കോട്ടയിൽ നിന്ന് പുറത്തുവന്ന ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു സ്ത്രീയും പുരുഷനും ഹെൽമെറ്റ് വെക്കാതെ ബൈക്കിൽ യാത്ര ചെയ്യുന്നു. പ്രശ്നം ഹെൽമെറ്റല്ല, അതിവേഗത്തിൽ നീങ്ങുന്ന വാഹനത്തിന്റെ ഫ്യൂവൽ ടാങ്കിലാണ് സ്ത്രീ ഇരിക്കുന്നത്. അതും ഓടിക്കുന്നയാൾക്ക് അഭിമുഖമായി. പിന്നെയങ്ങ് റൊമാൻസാണ്. കെട്ടിപ്പിടിച്ചും ചുംബിച്ചും റോഡിലൂടെ ബൈക്കിൽ ചീറിപ്പായുകയാണ് ഇവർ. പുറകിൽ ബൈക്കിലെത്തിയവരാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.

സ്വന്തം സുരക്ഷയ്ക്ക് മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കൂടി ഇത് ഭീഷണിയാണെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രധാന വിമർശനം. വീഡിയോ വൈറലായതോടെ പൊലീസ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി കോട്ട ആർടിഒയ്ക്ക് കൈമാറി. ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. മുഹമ്മദ് വസീം എന്നയാളാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുനിരത്തിൽ അശ്ലീലമായി പെരുമാറിയതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us