ഡൽഹി: സ്വാതി മലിവാൾ കേസിൽ തന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ് തീരുമാനിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പോരാട്ടം നമ്മൾ തമ്മിലാണെന്നും അതിലേക്ക് തന്റെ മാതാപിതാക്കളെ വലിച്ചിഴയ്ക്കരുതെന്നുമാണ് കെജ്രിവാളിന്റെ പ്രതികരണം.
തന്നെയെയും പാർട്ടിയെയും തകർക്കാൻ ശ്രമിച്ചു. ഇപ്പോഴിതാ തന്റെ മാതാപിതാക്കളെ വേട്ടയാടുന്നു. പ്രധാനമന്ത്രി എല്ലാ അതിർവരമ്പുകളും ലംഘിച്ചു. തന്റെ മാതാപിതാക്കൾ കുറ്റകൃത്യത്തിൽ പങ്കാളികളാണോ? നമ്മൾ തമ്മിലാണ് പോരാട്ടം. അതിലേക്ക് എന്തിനാണ് മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നത് എന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം.
ആം ആദ്മി രാജ്യസഭാംഗം സ്വാതി മലിവാളിനെ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാര് മർദ്ദിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനാണ് ഡൽഹി പൊലീസിന്ഫെ തീരുമാനം. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണ് ഇതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല.
ഡൽഹി പൊലീസിന്റെ നീക്കം രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് എഎപിയുടെ തീരുമാനം. 85 വയസ്സിന് മുകളിൽ പ്രായമായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന് എഎപി ആരോപിക്കുന്നു. തന്റെ അസുഖബാധിതരായ മാതാപിതാക്കളെ ചോദ്യം ചെയ്യാനായി ഡല്ഹി പൊലീസ് എത്തിയേക്കുമെന്ന് കഴിഞ്ഞദിവസം കെജ്രിവാള് പറഞ്ഞിരുന്നു. ഭാര്യ സുനിത കെജ്രിവാളിനേയും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. മാതാപിതാക്കളുടേയും സുനിതയുടേയും മൊഴി രേഖപ്പെടുത്താന് പൊലീസ് നേരത്തെ സമയം ചോദിച്ചിരുന്നതായും എഎപി വൃത്തങ്ങള് സൂചന നല്കുന്നു.
വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: കുടുംബങ്ങൾ തമ്മിൽ അടിയായി; അഞ്ച് പേർ ആശുപത്രിയിൽ