സ്വാതി മലിവാള് കേസ്; കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ്

85 വയസ്സിന് മുകളിൽ പ്രായമായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന് എഎപി ആരോപിക്കുന്നു

dot image

ന്യൂഡൽഹി: ആം ആദ്മി രാജ്യസഭാംഗം സ്വാതി മലിവാളിനെ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാര് മർദ്ദിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തേക്കും. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണ് ഇതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല.

അതേസമയം, ഡൽഹി പൊലീസിന്റെ നീക്കം രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് എഎപിയുടെ തീരുമാനം. 85 വയസ്സിന് മുകളിൽ പ്രായമായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന് എഎപി ആരോപിക്കുന്നു. തന്റെ അസുഖബാധിതരായ മാതാപിതാക്കളെ ചോദ്യം ചെയ്യാനായി ഡല്ഹി പൊലീസ് എത്തിയേക്കുമെന്ന് കഴിഞ്ഞദിവസം കെജ്രിവാള് പറഞ്ഞിരുന്നു. ഭാര്യ സുനിത കെജ്രിവാളിനേയും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. മാതാപിതാക്കളുടേയും സുനിതയുടേയും മൊഴി രേഖപ്പെടുത്താന് പൊലീസ് നേരത്തെ സമയം ചോദിച്ചിരുന്നതായും എഎപി വൃത്തങ്ങള് സൂചന നല്കുന്നു.

വിഷയത്തില് സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഷയം കോടതിയുടെ പരിഗണനയിലായതിനാല്, കൂടുതല് പ്രതികരണത്തിനില്ലെന്നും കെജ്രിവാള് ഇന്നലെ പറഞ്ഞിരുന്നു. 'വിഷയത്തിന്റെ രണ്ട് വശങ്ങള് നിലനില്ക്കുന്നുണ്ട്. പൊലീസ് രണ്ട് വശങ്ങളും അന്വേഷിക്കണമെന്നും നീതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കെജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ സ്വാതി രൂക്ഷമായി രംഗത്തെത്തി.

'പാര്ട്ടിയിലെ മുഴുവന് പ്രവര്ത്തകരേയും തനിക്കെതിര അണിനിരത്തിയും, എന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചും, വ്യക്തിഹത്യ നടത്തി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചും, പ്രതിയെ സംഭവം നടന്ന സ്ഥലത്ത് വീണ്ടും പ്രവേശിപ്പിച്ച് തെളിവ് നശിപ്പിക്കാന് കൂട്ടുനില്ക്കുകയും ചെയ്ത മുഖ്യമന്ത്രി ഇപ്പോള് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ്', സ്വാതി വിമർശിച്ചു.

എല്ലാ വശങ്ങളും നോക്കണം, സത്യം തെളിയണം;സ്വാതി മലിവാള് കേസിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ
dot image
To advertise here,contact us
dot image