ഉത്തരേന്ത്യയില് ഉഷ്ണ തരംഗം ശക്തമാകുന്നു; രാജസ്ഥാനില് 12 പേര് മരിച്ചതായി റിപ്പോര്ട്ട്

ഡല്ഹിയില് ഇന്ന് പ്രവചിക്കുന്ന ഉയര്ന്ന താപനില 41 ഡിഗ്രിയാണ്.

dot image

ന്യൂഡല്ഹി: ഉത്തരേന്ത്യയില് ഉഷ്ണ തരംഗം ശക്തമാകുന്നു. കനത്ത ചൂടില് രാജസ്ഥാനില് ഇതുവരെയും 12 പേര് മരിച്ചതായി റിപ്പോര്ട്ട്. അല്വാറിലും ബാര്മറിലും രണ്ട് പേര്ക്കും ജലോറില് നാല് പേര്ക്കും ബലോത്രയില് മൂന്ന് പേര്ക്കും ജീവന് നഷ്ടപ്പെട്ടു.

രാജസ്ഥാനിലെ പല നഗരങ്ങളിലും ചൂട് 48 ഡിഗ്രിക്ക് മുകളിലാണ്. 48.8 ഡിഗ്രി രേഖപ്പെടുത്തിയ ബാര്മറിലാണ് സംസ്ഥാനത്ത് ഏറ്റവും ചൂട്. കടന്ന ചൂട് അനുഭവപ്പെടുന്ന ന്യൂഡല്ഹി അടക്കമുള്ള പല ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്ട്ടാണ്. ഡല്ഹിയില് ഇന്ന് പ്രവചിക്കുന്ന ഉയര്ന്ന താപനില 41 ഡിഗ്രിയാണ്.

ഉഷ്ണതരംഗത്തില് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുമെന്ന് രാജസ്ഥാന് മന്ത്രി കിരോരി ലാല് മീന അറിയിച്ചു. ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തര്പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില് വ്യാഴാഴ്ച കൂടിയ താപനില 45 ഡിഗ്രി സെല്ഷ്യസ് രേഖപ്പെടുത്തി. രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഢ്, ഡല്ഹി, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us