പ്രതിഷേധക്കാര്ക്ക് ഭക്ഷണം തരാമെന്ന് അണ്ണാമലൈ; ബീഫാണ് ഇഷ്ടമെന്ന് കോൺഗ്രസ്

തമിഴ്നാട്ടിലെ ബിജെപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിന് ഭക്ഷണം നൽകുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞിരുന്നു.

dot image

ചെന്നൈ: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിൻ്റെ കാണാതായ താക്കോൽ തമിഴ്നാട്ടിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെച്ചൊല്ലി ബിജെപിയും തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള വാക്പോര് മുറുകുന്നു. തമിഴ്നാട്ടിലെ ബിജെപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിന് ഭക്ഷണം നൽകുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. ഇതിന് മറുപടിയായി ടിഎൻസിസി പ്രസിഡൻ്റ് ഇളങ്കോവൻ ബിജെപി അധ്യക്ഷനോട് ബീഫും മാംസാഹാരവും വിളമ്പാൻ ആവശ്യപ്പെട്ടു.

"ബിജെപി ഓഫീസ് ഉപരോധിക്കാൻ ഉദ്ദേശിക്കുന്ന തീയതി ടിഎൻസിസി പ്രസിഡൻ്റ് മുൻകൂട്ടി അറിയിച്ചാൽ, ഞങ്ങളുടെ ഓഫീസ് സന്ദർശിക്കുന്ന 10 പേർക്ക് ഞങ്ങൾ ഭക്ഷണം ക്രമീകരിക്കും. ഡിഎംകെയുടെയും കോൺഗ്രസിൻ്റെയും തമിഴ് ജനതയോടുള്ള വഞ്ചനകളെക്കുറിച്ചുള്ള ഒരു പുസ്തകം വരുന്ന എല്ലാവർക്കും സമ്മാനമായി നൽകും'', അണ്ണാമലൈ പറഞ്ഞു. “ഞങ്ങൾ ബിജെപി ഓഫീസിൽ വന്നാൽ നോൺ വെജ് ഭക്ഷണം ആവശ്യമാണ്. ഞങ്ങൾക്ക് ബീഫാണ് ഇഷ്ടം. അതിനാൽ ബീഫ് ആവശ്യമാണ്. അവർക്ക് രണ്ട് ദിവസത്തെ സമയം നൽകാം'', ഇളങ്കോവൻ പ്രതികരിച്ചു.

പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിൻ്റെ രത്നഭണ്ഡാരത്തിൻ്റെ താക്കോൽ ആറ് വർഷം മുമ്പ് തമിഴ്നാട്ടിൽ എത്തിയെന്നാണ് ഒഡീഷയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. 2018-ൽ താക്കോൽ നഷ്ടമായ സംഭവം ബിജു ജനതാദൾ സർക്കാരിനെതിരായ ആയുധമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ പ്രസംഗം തമിഴ്നാട്ടിലെ ജനങ്ങളെ കള്ളന്മാരാക്കുന്നതിന് തുല്യമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അപലപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us