ബിജെപി ദേശീയ വക്താവായി പ്രശാന്ത് കിഷോര്? പ്രചരണത്തിന് മറുപടിയുമായി പാര്ട്ടി

പ്രശാന്ത് കിഷോറിനെ ബിജെപി ദേശീയ വക്താവായി തിരഞ്ഞെടുത്തുവെന്ന് ദേശീയ അധ്യക്ഷന് നദ്ദ അറിയിക്കുന്നതായുള്ള ലെറ്റർ ഹെഡാണ് പ്രചരിക്കുന്നത്.

dot image

ന്യൂഡല്ഹി: ബിജെപി ദേശീയ വക്താവായി നിയമിച്ചെന്ന പ്രചരണം വ്യാജമാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന് പ്രശാന്ത് കിഷോര്. ബിജെപിയുടെ ലെറ്റര് ഹെഡില് പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് കാട്ടി പ്രശാന്ത് കിഷോറിന്റെ പാര്ട്ടി ജന് സൂരജ് കുറിപ്പ് പുറത്തിറക്കി. കോണ്ഗ്രസ് നേതാവ് ജയറാം രമേശും പ്രശാന്തിനെ ദേശീയ വക്താവായി തിരഞ്ഞെടുത്തെന്ന് സൂചിപ്പിക്കുന്ന പോസ്റ്റര് പങ്കുവെച്ചിരുന്നു. ഇതിനെയും ജന് സൂരജ് രൂക്ഷഭാഷയില് വിമര്ശിച്ചു.

'ഈ വിരോധാഭാസം നോക്കൂ. കോണ്ഗ്രസും രാഹുല് ഗാന്ധിയും വ്യാജ വാര്ത്തകളെക്കുറിച്ച് സംസാരിക്കുന്നു. അവര് ഇരയാക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്നു. എന്നാല് നോക്കൂ, കോണ്ഗ്രസ് കമ്മ്യുണിക്കേഷന് വിഭാഗം മേധാവി, മുതിര്ന്ന കോണ്ഗ്രസ് നേതാവ് തന്നെ വ്യാജ വിവരങ്ങള് പ്രചരിപ്പിക്കുന്നു.' എന്നായിരുന്നു ജന് സൂരജിന്റെ കുറിപ്പ്.

പ്രശാന്ത് കിഷോറിനെ ബിജെപി ദേശീയ വക്താവായി തിരഞ്ഞെടുത്തുവെന്ന് ദേശീയ അധ്യക്ഷന് നദ്ദ അറിയിക്കുന്നതായുള്ള ലെറ്റർ ഹെഡാണ് പ്രചരിക്കുന്നത്. ബിജെപി ലെറ്റര് ഹെഡോഡ് കൂടിയ പേപ്പറിലാണ് പ്രചാരണം. വ്യാജമാണെന്ന് തിരിച്ചറിയാതെ നിരവധി പേര് എക്സ്, ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില് പ്രചരിപ്പിക്കുന്നുണ്ട്.

നരേന്ദ്രമോദി സര്ക്കാരിന് തുടര്ഭരണം പ്രവചിക്കുന്ന പ്രശാന്ത് കിഷോറിന്റെ അഭിമുഖം പുറത്തുവന്നതോടെയാണ് അദ്ദേഹത്തെ ബിജെപി ദേശീയ വക്താവായി തിരഞ്ഞെടുത്തുവെന്ന തരത്തില് പ്രചാരണം ശക്തിപ്പെട്ടത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപിക്കും നരേന്ദ്രമോദിക്കും വേണ്ടി പ്രശാന്തായിരുന്നു കരുക്കള് നീക്കിയത്. 2019 ലെ 303 സീറ്റിനേക്കാള് മെച്ചപ്പെട്ട സീറ്റ് നില ഇത്തവണ എന്ഡിഎ സര്ക്കാരിന് ഉണ്ടാവുമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രവചനം.

dot image
To advertise here,contact us
dot image