ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടുത്തം; ആരോഗ്യ സെക്രട്ടറിയോട് റിപ്പോർട്ട് തേടി ദില്ലി സർക്കാർ

സംഭവത്തിൽ ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു

dot image

ഡൽഹി: ഈസ്റ്റ് ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആരോഗ്യ സെക്രട്ടറിയോട് റിപ്പോർട്ട് തേടി ദില്ലി സർക്കാർ. കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ഇതിനിടെ ആശുപത്രിക്ക് എൻഒസി ഇല്ലായിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതിനിടെ സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. അശ്രദ്ധമൂലം സംഭവിച്ച മരണങ്ങൾ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. കുട്ടികൾ മരിച്ച സംഭവം ഹൃദയഭേദകമാണെന്നായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ പ്രതികരണം. പരുക്കേറ്റവർക്ക് സർക്കാർ ചികിത്സയുറപ്പാക്കും. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. വീഴ്ചക്ക് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

ഈസ്റ്റ് ഡല്ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില് ഉണ്ടായ തീപിടുത്തത്തില് ഏഴ് നവജാത ശിശുക്കള് വെന്തുമരിച്ചു. ഓക്സിജന് സിലിണ്ടര് പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില് ഉണ്ടായിരുന്നത്. ഇതില് 5 കുട്ടികളെ രക്ഷപെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us