ന്യൂഡല്ഹി: കോണ്ഗ്രസിനെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്ഗ്രസും സമാജ്വാദി പാര്ട്ടിയും വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തെന്നും അതിര്ത്തിക്കപ്പുറത്തുള്ള ജിഹാദികള് ഇവരെ പിന്തുണയ്ക്കുന്നുവെന്നും മോദി പറഞ്ഞു. ഉത്തര്പ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്ശങ്ങള്. ഇന്ത്യ സഖ്യം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനല്ല ശ്രമിക്കുന്നതെന്നും പിന്നോട്ടടിപ്പിക്കാനാണ് അവര് ആഗ്രഹിക്കുന്നതെന്നും മോദി ആരോപിച്ചു. അവരുടെ അജണ്ട രാജ്യത്തെ വികസനമല്ല.
ഡല്ഹിയിലെ കുട്ടികളുടെ ആശുപത്രിയിലെ തീപിടിത്തം; ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തുപാകിസ്താനില് 'ഇന്ഡ്യ' സഖ്യ കക്ഷികളായ കോണ്ഗ്രസിന്റെയും എസ്പിയുടെയും വിജയത്തിനായി പ്രാര്ഥന നടക്കുകയാണ്. അതിര്ത്തിക്കപ്പുറമുള്ള ജിഹാദികള് മുഴുവന് അവരെ പിന്തുണയ്ക്കുന്നു. മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിര്ത്തതിന് 'ഇന്ഡി ജമാഅത്ത്' തന്നെ അധിക്ഷേപിക്കുകയാണെന്നും 'ഇന്ഡ്യ' സഖ്യത്തെ ലക്ഷ്യമിട്ടുകൊണ്ട് മോദി പറഞ്ഞു. ബ്രഹ്മോസ് മിസൈല് വാങ്ങാന് തയ്യാറായ രാജ്യങ്ങളെ കോണ്ഗ്രസ് തടസ്സപ്പെടുത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.