പ്രജ്വൽ രേവണ്ണ കീഴടങ്ങും; നീക്കം ഡിപ്ലൊമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഒഴിവാക്കാൻ

എന്നാൽ ഡിപ്ലൊമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കം ഒഴിവാക്കാനാണ് പ്രജ്വലിന്റെ കീഴടങ്ങൽ

dot image

ബെംഗളുരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ലോക്സഭാ എംപി പ്രജ്വൽ രേവണ്ണ മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ജർമ്മനിയിലേക്ക് കടന്ന പ്രജ്വൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാരജാകാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ പ്രജ്വലിന്റെ ഡിപ്ലൊമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലായിരുന്നു വിദേശകാര്യമന്ത്രാലയം. ഇതിനിടെയാണ് കീഴടങ്ങുമെന്ന് പ്രജ്വൽ അറിയിച്ചത്.

എന്നാൽ ഡിപ്ലൊമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കം ഒഴിവാക്കാനാണ് പ്രജ്വലിന്റെ കീഴടങ്ങൽ. നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായാണ് സൂചന. തനിക്കെതിരായ കേസിൽ കുടുംബത്തിനും പാർട്ടിക്കും ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും ജെഡിഎസ് നേതാവ് കൂടിയായ പ്രജ്വൽ രേവണ്ണ അറിയിച്ചു.

ഹസ്സനിലെ എംപി കൂടിയായ പ്രജ്വൽ രേവണ്ണയുടെ ഡിപ്ലൊമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിന് പിന്നാലെ നടപടിക്ക് കേന്ദ്രം നീക്കം തുടങ്ങിയിരുന്നു. 1967 ലെ പാസ്പോർട്ട് ആക്ട് പ്രകാരം പ്രജ്വൽ രേവണ്ണയുടെ ഡിപ്ലൊമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി കൂടിയാണ് പ്രജ്വൽ രേവണ്ണ. പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയും മടങ്ങിവരണമെന്ന ആവശ്യവുമായി എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും തിരിച്ചു വരണമെന്നുമാണ് ദേവഗൗഡയുടെ താക്കീത്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണമെന്നും പ്രജ്വലിനോട് പാർട്ടി ലെറ്റർ ഹെഡിലൂടെ പ്രസ്താവന ഇറക്കി മുത്തച്ഛൻ കൂടിയായ ദേവഗൗഡ ആവശ്യപ്പെട്ടിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള് പകര്ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസിൽ പരാതി ലഭിച്ചതോടെയാണ് ഏപ്രിൽ 27ന് പ്രജ്ജ്വൽ വിദേശത്തേക്ക് കടന്നത്. ഹാസൻ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാണ് ജെഡിഎസ് നേതാവായ പ്രജ്വൽ.

പ്രജ്വൽ രേവണ്ണയ്ക്ക് ഷോ കോസ് നോട്ടീസ് അയച്ച് വിദേശകാര്യമന്ത്രാലം; പാസ്പോർട്ട് റദ്ദാക്കാനും നീക്കം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us