
ന്യൂഡല്ഹി: വിമാനത്തിന് ബോംബ് ഭീഷണി. ദില്ലി-വാരാണസി ഇന്ഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി. തുടര്ന്ന് ഏവിയേഷന് സുരക്ഷാ ഉദ്യോഗസ്ഥര് പരിശോധന നടത്തി വരികയാണ്.
രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. പിന്നാലെ മുഴുവന് യാത്രക്കാരെയും മാറ്റി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തില് അന്വേഷണം ആരംഭിച്ചു. പരിശോധനയില് അസ്വാഭാവികമായി ഒന്നും കണ്ടെത്താന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില് ബോംബ് ഭീഷണി വ്യാജമാണെന്ന് സിആർപിഎഫ് അറിയിച്ചു.