ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ കന്യാകുമാരി വിവേകാനന്ദ ആശ്രമത്തിലെ ധ്യാന പദ്ധതിയെ പരിഹസിച്ച് കപിൽ സിബൽ. പ്രധാനമന്ത്രി പ്രായശ്ചിത്തം ചെയ്യാനാണ് കന്യാകുമാരിയിൽ ധ്യാനത്തിന് പോകുന്നതെങ്കിൽ നന്നായിരുന്നുവെന്നും എന്നാൽ വിവേകമില്ലാത്തയാൾ ധ്യാനത്തിന് പോയിട്ട് വലിയ കാര്യമില്ലെന്നും കപിൽ സിബൽ പരിഹസിച്ചു. 'പ്രായശ്ചിത്തം ചെയ്തില്ലെങ്കിലും സ്വാമി വിവേകാനന്ദന്റെ ജീവിത സന്ദേശത്തിൽ നിന്ന് എന്തെങ്കിലും പകർത്തിയാൽ നന്നായിരുന്നു. എന്നാൽ കന്യാകുമാരിയിൽ പ്രധാനമന്ത്രി പോകുന്നതിന്റെ ഉദ്ദേശം അതൊന്നുമല്ലെന്നും' സിബൽ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാത്തത് അവർക്ക് ഒന്നും എടുത്ത് കാണിക്കാനില്ലാത്തതുകൊണ്ടാണെന്നും സിബൽ ആരോപിച്ചു.'കഴിഞ്ഞ പത്ത് വർഷമായി ബിജെപി നേതൃത്വത്തിലുള്ള ബിജെപി എന്താണ് ചെയ്തത്? പത്ത് വർഷമായി താൻ എന്താണ് ചെയ്തതെന്ന് പ്രധാനമന്ത്രി ഒരിക്കലെങ്കിലും തൻ്റെ പ്രസംഗങ്ങളിൽ പറഞ്ഞിട്ടുണ്ടോ? അവരുടെ നേട്ടങ്ങൾ എന്തൊക്കെയാണ് നേട്ടങ്ങളില്ലാത്തത് കൊണ്ട് വിവാദങ്ങൾ കൊണ്ട് പുകമറ സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്. സിബൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്തെങ്കിലും നേട്ടം കാണിക്കാനുണ്ടായിരുന്നെങ്കിൽ മുജ്റ, മംഗൾസൂത്ര, വോട്ട് ജിഹാദ് എന്നിവ സംസാരിക്കില്ലായിരുന്നുവെന്നും സിബൽ വിമർശിച്ചു.
മോദിക്ക് മുന്നിൽ രാഹുൽ ഗാന്ധിക്ക് തീപ്പെട്ടിയുടെ വില പോലുമില്ല; മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്