മോദി പൊതുസമൂഹത്തിന്റെ അന്തസ്സ് കെടുത്തി, നുണപ്രാചാരകനായി തരം താഴ്ന്നു; മൻമോഹൻ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്

dot image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്. പ്രതിപക്ഷത്തിനെതിരേയും ചില പ്രത്യേക സമുദായങ്ങൾക്കെതിരേയും വിദ്വേഷവും അൺപാർലമെൻ്ററി പ്രയോഗങ്ങളും നടത്തി മോദി പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ അന്തസ്സ് തരം കെടുത്തുകയാണെന്ന് മൻമോഹൻ സിംഗ് ആരോപിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിൻ്റെ സമ്പത്ത് 'കൂടുതൽ കുട്ടികളുള്ളവർക്ക്' വിതരണം ചെയ്യുമെന്ന മോദിയുടെ ആരോപണത്തിനെതിരെയും മൻമോഹൻ സിംഗ് വിമർശിച്ചു. രാജ്യത്തിൻ്റെ വിഭവങ്ങളിൽ ആദ്യം അവകാശവാദം ഉന്നയിക്കുന്നത് മുസ്ലിംകൾക്കാണെന്ന് താൻ പറഞ്ഞിട്ടെല്ലെന്നും തന്റെ പേരിൽ പച്ചയായ നുണ പരത്തുകയാണ് മോദി ചെയ്തതെന്നും മൻമോഹൻ പറഞ്ഞു.

'അദ്ദേഹം എനിക്കെതിരെ ചില തെറ്റായ പ്രസ്താവനകൾ നടത്തി. ഞാൻ എൻ്റെ ജീവിതത്തിൽ ഒരിക്കലും ഒരു സമുദായത്തെ മറ്റൊന്നിൽ നിന്ന് വേർതിരിച്ചിട്ടില്ല. അത് ബിജെപിയുടെ മാത്രം പകർപ്പവകാശമാണ്,' മൻമോഹൻ കൂട്ടിച്ചേർത്തു.

പഞ്ചാബിലെ ജനങ്ങൾക്ക് അയച്ച കത്തിൽ, പ്രധാനമന്ത്രി മോദി വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപമാണ് നടത്തിയതെന്നും മൻമോഹൻ സിംഗ് ആരോപിച്ചു. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ വാഗ്ദാന ലംഘനത്തിനെതിരെ തുറന്നടിച്ച മൻമോഹൻ സിംഗ്, കഴിഞ്ഞ പത്ത് വർഷമായി കർഷകരുടെ വരുമാനം പൂർണ്ണമായി ഇല്ലാതായെന്നും ആരോപിച്ചു.

'കർഷകരുടെ ദേശീയ ശരാശരി പ്രതിമാസ വരുമാനം പ്രതിദിനം 27 രൂപ മാത്രമാണ്, അതേസമയം ഒരു കർഷകൻ്റെ ശരാശരി കടം 27,000 രൂപ ആണ്. ഇന്ധനവും വളവും ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഉയർന്ന ചിലവ്, ജിഎസ്ടി, കാർഷിക കയറ്റുമതിയിലും ഇറക്കുമതിയിലും വിചിത്രമായ തീരുമാനങ്ങളെടുക്കൽ, നമ്മുടെ കർഷക കുടുംബങ്ങളുടെ സമ്പാദ്യം നശിപ്പിക്കുകയും തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തു.' മുൻ പ്രധാനമന്ത്രി കൂട്ടിചേർത്തു.

ഡൽഹി മദ്യനയ അഴിമതി കേസ്: ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ അപേക്ഷ ജൂൺ ഒന്നിന് പരിഗണിക്കും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us