ഒടുവിൽ വഴങ്ങി പ്രജ്വൽ രേവണ്ണ; ജർമനിയിൽ നിന്ന് തിരിച്ചു, നാളെ അന്വേഷണ സംഘത്തിന് മുമ്പില് ഹാജരാകും

നാളെ 10 മണിക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും എന്നാണ് പ്രജ്വൽ രേവണ്ണ കഴിഞ്ഞ ദിവസം അറിയിച്ചത്

dot image

ബെംഗളുരു: ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചു. നാളെ പുലർച്ചെ ബെംഗളൂരുവിൽ എത്തും എന്നാണ് സൂചന. നാളെ 10 മണിക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും എന്നാണ് പ്രജ്വൽ രേവണ്ണ കഴിഞ്ഞ ദിവസം അറിയിച്ചത്. പ്രജ്വൽ മ്യൂണിച്ചിൽ നിന്നും ബെംഗളൂരുവിലേക്ക് വിമാനം കയറിയതായി റിപ്പോർട്ടുണ്ട്. 11:20 ന് പ്രജ്വൽ വിമാനത്തിൽ കയറിയതായി പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹാസൻ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ പ്രജ്വൽ, നൂറിലധികം സ്ത്രീകളെ താൻ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കുന്ന വീഡിയോ ക്ലിപ്പുകൾ കർണാടകയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഏപ്രിലിൽ രാജ്യം വിട്ടിരുന്നു. ഏപ്രിൽ 26 ന് രണ്ടാം ഘട്ടത്തിലായിരുന്നു ഹാസൻ ലോക്സഭാ മണ്ഡലത്തിൽ പോളിങ് നടന്നത്. ഇന്ത്യയിൽ തിരിച്ചെത്തി അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ പ്രജ്വലിന് നേരത്തെ കത്തയച്ചിരുന്നു.

കേസിൽ ഹാജരാകാതെ രാജ്യം വിട്ടതിന് പിന്നാലെ പ്രജ്വലിന്റെ ഡിപ്ലൊമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലായിരുന്നു വിദേശ കാര്യമന്ത്രാലയം. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള് പകര്ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മോദി പൊതുസമൂഹത്തിന്റെ അന്തസ്സ് കെടുത്തി, നുണപ്രാചാരകനായി തരം താഴ്ന്നു; മൻമോഹൻ സിംഗ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us