പട്ടിയുമായി റോഡിൽ കിടന്ന് പ്രതിഷേധിച്ച് യുവതി; താമസിക്കാൻ സ്ഥലം ഒരുക്കണമെന്ന് ആവശ്യം: VIDEO

മഹിപാൽപൂരിലുള്ള ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസറുടെ കാര്യാലയത്തിൻ്റെ മുന്നിലായിരുന്നു യുവതിയുടെ പ്രതിഷേധം

dot image

ന്യൂഡൽഹി: തനിക്ക് താമസിക്കാൻ സ്ഥലം ഒരുക്കി തരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് റോഡിൽ കിടന്ന് യുവതിയുടെ പ്രതിഷേധം. മഹിപാൽപൂരിലുള്ള ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസറുടെ കാര്യാലയത്തിൻ്റെ മുന്നിലായിരുന്നു യുവതിയുടെ പ്രതിഷേധം. സംഗീത എന്ന യുവതി തൻ്റെ വളർത്തു നായയെ ഒപ്പം പിടിച്ചു കൊണ്ടാണ് റോഡിൽ കിടന്ന് ബഹളമിട്ട് പ്രതിഷേധിച്ചത്.

നിമിഷങ്ങൾക്കുള്ളിൾ സംഭവ സ്ഥലത്ത് ആളുകൾ തിങ്ങി നിറഞ്ഞു. യുവതിയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. റോഡിൽ നിറയെ ആളുകൾ തിങ്ങി നിറഞ്ഞതോടെ ട്രോഫിക്ക് നിയന്ത്രിക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി.

പൊലീസ് എത്തി യുവതിയുമായി സംസാരിച്ച് കാര്യം അന്വേഷിച്ചപ്പോൾ യുവതി കുറച്ച് ദിവസമായി മാഹിപാൽപൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ താമസമായിരുന്നുവെന്നും എന്നാൽ ജീവനക്കാർ പെട്ടെന്ന് അവിടുന്ന് ഇറക്കി വിടുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തുടർന്ന് ഹോട്ടൽ ജീവനക്കാരുമായി പൊലീസ് സംസാരിച്ചപ്പോഴാണ് കാര്യം വ്യക്തമായത്.

കുറെ ദിവസങ്ങളായി ഹോട്ടലിൽ താമസിക്കുന്ന യുവതി പണം നൽകാതെ ആയതോടെ ഹോട്ടൽ ജീവനക്കാർ യുവതിയെ ഇറക്കി വിടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യുവതി തെരുവിലേക്ക് ഇറങ്ങിയത്. തുടർന്ന് താമസിക്കാൻ സൗകര്യം നൽകികൊടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ പൊലീസ് യുവതിയെ അനുനയിപ്പിക്കുകയായിരുന്നു.

ഗാന്ധിയെ അറിയാന് സിനിമ കാണേണ്ട ആവശ്യം 'എന്റയര് പൊളിറ്റിക്കല് സയന്സ്' വിദ്യാര്ത്ഥിക്ക്: രാഹുല്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us