ന്യൂഡൽഹി: ഡൽഹി പൊലീസിനോട് വിചിത്രമായ അഭ്യർത്ഥന നടത്തി യുവാവ്. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു യുവാവിൻ്റെ ചോദ്യം. തനിക്കൊരു ഗേൾ ഫ്രെണ്ടിനെ ഒപ്പിച്ചുതരാമോ എന്നായിരുന്നു യുവാവ് എക്സിൽ കുറിച്ചത്. ട്വീറ്റിന് മറുപടിയായി ഡൽഹി പൊലീസ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ശിവം ഭരദ്വാജ് എന്നയാളാണ് ഡൽഹി പൊലീസിനോട് അഭ്യർത്ഥന നടത്തിയത്. ട്വിറ്ററിൽ ഡൽഹി പൊലീസ് പുകയില വിരുദ്ധ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഇതിനു താഴെ കമന്റായി എത്തുകയായിരുന്നു യുവാവ്.
Sir, we can help you find her (only if she ever goes missing).
— Delhi Police (@DelhiPolice) May 31, 2024
Tip: If you are a 'signal', we hope you stay green, not red. https://t.co/3wHDwGxlEl
'എനിക്ക് ഒരു കാമുകിയെ വേണം. കാമുകിയെ കണ്ടെത്താൻ നിങ്ങളെന്നെ സഹായിക്കണം. എനിക്ക് എപ്പോഴാണ് നിങ്ങളിൽ നിന്ന് തിരികെ സിഗ്നൽ ലഭിക്കുന്നത്', യുവാവ് കുറിച്ചു. വൈകാതെ തന്നെ മറുപടിയുമായി പൊലീസും രംഗത്തെത്തി. 'സാർ, യഥാർത്ഥത്തിൽ നിങ്ങളുടെ കാമുകിയെ കാണാതായിട്ടുണ്ടെങ്കിൽ, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. നിങ്ങൾക്ക് പച്ച സിഗ്നൽ തന്നെ കിട്ടട്ടെ. ചുവപ്പ് ആകാതിരിക്കട്ടെ' എന്നായിരുന്നു പൊലീസിൻ്റെ മറുപടി.
വൈറലായത് പൊലീസിൻ്റെ മറുപടിയായിരുന്നു. യുവാവ് 'സിംഗിൾ' എന്ന വാക്ക് തെറ്റായി കുറിച്ച് 'സിഗ്നൽ' എന്നാണ് എഴുതിയിരുന്നത്. അതിനെ ട്രോളിക്കൊണ്ടായിരുന്നു പൊലീസിൻ്റെ മറുപടി. പോസ്റ്റിനു താഴെ നിരവിധി പേരാണ് കമൻ്റുകളുമായി എത്തിയത്.