ബിജെപി തന്നെ, അതും 400 കടക്കുമെന്ന് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ

കേവല ഭൂരിപക്ഷവും കടന്ന് 361 മുതൽ 401 സീറ്റുകളാണ് എൻഡിഎ സഖ്യത്തിന് എക്സിറ്റ് പോൾ സർവേയിൽ പ്രവചിച്ചിരിക്കുന്നത്

dot image

രാജ്യത്ത് വീണ്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ. കേവല ഭൂരിപക്ഷവും കടന്ന് 361 മുതൽ 401 സീറ്റുകളാണ് എൻഡിഎ സഖ്യത്തിന് സർവേയിൽ പ്രവചിച്ചിരിക്കുന്നത്. ഇൻഡ്യാ മുന്നണി 131 മുതൽ 166 സീറ്റുകൾ നേടുമെന്നും പറയുന്നു.

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തന്നെയെന്നാണ് സർവേയിൽ പറയുന്നത്. യുപിയിൽ ബിജെപി 64 മുതൽ 67 സീറ്റുകൾ വരെ നേടും. ആന്ധ്രയിൽ ടിഡിപിയുടെയും ജനസേനയുടെയും ഒപ്പമുള്ള സഖ്യം 21 മുതൽ 23 വരെ സീറ്റുകൾ വരെ എൻഡിഎയ്ക്ക് നേടിക്കൊടുക്കും. നവീൻ പട്നായികിന്റെ ഒഡീഷയിൽ 18 മുതൽ 20 സീറ്റ് വരെ നേടും. പശ്ചിമ ബംഗാളിൽ തൃണമൂലിനെ കടത്തിവെട്ടി 26 മുതൽ 31 സീറ്റ് നേടും എന്നിവയാണ് പ്രധാനപ്പെട്ട പ്രവചനങ്ങൾ.

എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്നതാണ് ഇന്ന് പുറത്തിറങ്ങിയ വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. 400 സീറ്റ് അവകാശപ്പെടുന്ന എന്ഡിഎക്ക് 358 സീറ്റില് വരെ വിജയം പ്രവചിക്കുന്നതാണ് പോള് ഓഫ് പോള്സ് എക്സിറ്റ് പോള്. പ്രതിപക്ഷ സഖ്യമായ ഇന്ഡ്യാ മുന്നണിക്ക് 148 സീറ്റും എക്സിറ്റ് പോള് പ്രവചിക്കുന്നു. മറ്റു കക്ഷികള് 37 സീറ്റില് വരെ വിജയിക്കുമെന്നാണ് പോള് ഓഫ് പോള്സ് പ്രവചനം.

എന്ഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എന്ഡിഎക്ക് മുന്തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്ക്ക് (359), ഇന്ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353-368), ഡൈനിക് ഭാസ്കര് (281-350), ന്യൂസ് നാഷണ് (342-378), ജന് കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം.

2019 ലോക്സഭാ തെരഞ്ഞെടുപ്പില് 353 സീറ്റുകളാണ് എന്ഡിഎ നേടിയത്. അതേസമയം ഫലം വരുമ്പോള് തങ്ങള് വിജയിക്കുമെന്ന പ്രതീക്ഷയാണ് എക്സിറ്റ് പോളിന് മുമ്പായി ഇന്ഡ്യാ മുന്നണി പങ്കുവെച്ചത്. ഇന്ന് ചേര്ന്ന യോഗത്തിന് ശേഷം 295 സീറ്റില് വരെ വിജയിക്കാനാവുമെന്ന കണക്കുകൂട്ടലാണ് പ്രതിപക്ഷ മുന്നണി മുന്നോട്ട് വെച്ചത്. ഉത്തര്പ്രദേശ്-40, രാജസ്ഥാന്-7, മഹാരാഷ്ട്ര-24, ബീഹാര്-22, തമിഴ്നാട്-39, കേരളം-20, ബംഗാള് 24 (തൃണമൂല് കോണ്ഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാര്ഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കര്ണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇന്ഡ്യാ മുന്നണി കണക്ക് കൂട്ടല്.

dot image
To advertise here,contact us
dot image