എന്ഡിഎ 400നടുത്തേക്ക് എത്താം; ജന് കി ബാത്ത് എക്സിറ്റ് പോള് ഇങ്ങനെ

എന്ഡിഎ 353 മുതല് 368 സീറ്റുകള് വരെ നേടുമെന്നാണ് റിപ്പബ്ലിക്ക് ടി വി മാറ്റ്റൈസ് സര്വ്വെ പ്രവചിക്കുന്നത്.

dot image

ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് പൂര്ത്തിയായതോടെ വിവിധ മാധ്യമങ്ങള് എക്സിറ്റ് പോള് ഫലങ്ങള് പ്രഖ്യാപിച്ചു തുടങ്ങി. ജന് കി ബാത് എക്സിറ്റ് പോള് സര്വേയില് എന്ഡിഎക്കാണ് മുന്തൂക്കം പ്രവചിക്കുന്നത്.

എന്ഡിഎയ്ക്ക് 362-392 സീറ്റുകള് ലഭിക്കുമെന്ന് പ്രചചനം. ഇന്ഡ്യ മുന്നണിക്ക് 141-161 സീറ്റുകള് നേടുമെന്നും പ്രവചിക്കുന്നു.

എന്ഡിഎ 353 മുതല് 368 സീറ്റുകള് വരെ നേടുമെന്നാണ് റിപ്പബ്ലിക്ക് ടി വി മാറ്റ്റൈസ് സര്വ്വെ പ്രവചിക്കുന്നത്. ഇന്ഡ്യ മുന്നണി 118 മുതല് 133 വരെ സീറ്റുകളും മറ്റുള്ളവര് 43 മുതല് 48 വരെ സീറ്റുകളും നേടുമെന്നും സര്വ്വെ പ്രവചിക്കുന്നു.

ഉത്തര്പ്രദേശില് എന്ഡിഎ 69 സീറ്റും ഇന്ഡ്യ മുന്നണി 11 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക്ക് ടിവി-പിഎആര്ക്യൂ എക്സിറ്റ് പോള് സര്വെ പ്രവചിക്കുന്നത്. ഉത്തർപ്രദേശിൽ എന്ഡിഎ 50 ശതമാനം വേട്ടുകളും ഇന്ഡ്യ മുന്നണി 39 ശതമാനം വോട്ടുകളും മറ്റുള്ളവര് 11 ശതമാനം വോട്ടുകളും നേടുമെന്ന് സര്വ്വെ പ്രവചിക്കുന്നു. 69 മുതല് 74 വരെ സീറ്റുകളാണ് ഉത്തര്പ്രദേശില് റിപ്പബ്ലിക് ടി വി മാറ്റ്റൈസ് സര്വ്വെ എന്ഡിഎയ്ക്ക് പ്രവചിക്കുന്നത്. ഇന്ത്യ മുന്നണി 6 മുതല് 11 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. 55.6 ശതമാനം വോട്ട് ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടി വി മാറ്റ്റൈസ് സര്വ്വെ പ്രവചിക്കുന്നത്. ഇന്ഡ്യ മുന്നണിക്ക് 33.5 ശതമാനവും ബിഎസ്പിക്ക് 8.2 ശതമാനം വോട്ടും റിപ്പബ്ലിക് ടി വി മാറ്റ്്റൈസ് സര്വ്വെ പ്രവചിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us