ലൈംഗീകാതിക്രമക്കേസ് പ്രതി പ്രജ്ജ്വല് രേവണ്ണയ്ക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ഇന്ഡ്യാ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള് സര്വ്വെയാണ് ഹാസനില് പ്രജ്ജ്വല് രേവണ്ണയുടെ തുടര്വിജയം പ്രവചിച്ചിരിക്കുന്നത്

dot image

ന്യൂഡൽഹി: ലൈംഗീകാതിക്രമക്കേസില് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ജെഡിഎസ് നേതാവ് പ്രജ്ജ്വല് രേവണ്ണ ഹാസനില് വിജയിക്കുമെന്ന് എക്സിറ്റ് പോള് സര്വ്വെ. ഇന്ഡ്യാ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള് സര്വ്വെയാണ് ഹാസനില് പ്രജ്ജ്വുല് രേവണ്ണയുടെ തുടര്വിജയം പ്രവചിച്ചിരിക്കുന്നത്. ശ്രേയസ് പട്ടേലാണ് ഇവിടെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി. ദേവഗൗഡയുടെ പകരക്കാരനായി 2019ലാണ് പൗത്രനായ പ്രജ്ജ്വല് രേവണ്ണയെ ഇവിടെ സ്ഥാനാര്ത്ഥിയായത്. ബിജെപിയുടെ എ മഞ്ജുവിനെ പരാജയപ്പെടുത്തിയായിരുന്നു 2019ല് പ്രജ്ജ്വല് രേവണ്ണ ആദ്യമായി ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗീകാതിക്രമക്കേസ് ഉയർന്ന് വന്നത്. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള് പകര്ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രജ്ജ്വൽ ജർമ്മനിയിലേയ്ക്ക് കടന്നതിന് പിന്നാലെ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. ആരോപണം ശക്തമായതിന് പന്നാലെ പ്രജ്വലിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയിരുന്നു. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ.

സംഭവം വിവാദമായതിന് പിന്നാലെ ജർമ്മനയിലേയ്ക്ക് കടന്ന പ്രജ്ജ്വൽ രേവണ്ണ 33 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയത്. ജർമ്മനിയിൽ നിന്ന് തിരിച്ചെത്തിയ പ്രജ്ജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രജ്ജ്വലിൻ്റെ ചോദ്യം ചെയ്യലും കേസ് അന്വേഷണവും തുടരുകയാണ്.

കര്ണ്ണാടകയില് 23 മുതല് 25വരെ സീറ്റുകള് എന്ഡിഎയ്ക്ക് ലഭിക്കുമെന്നാണ് ഇന്ഡ്യാ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള് സര്വ്വെയുടെ പ്രവചനം. ഇന്ഡ്യ മുന്നണി 3 മുതല് 5 വരെ സീറ്റുകള് നേടുമെന്നും സര്വെ പ്രവചിക്കുന്നു.

dot image
To advertise here,contact us
dot image