എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം പ്രവചിച്ച് റിപ്പബ്ലിക്ക് ടിവി-പി-മാർക്ക് എക്സിറ്റ് പോള് സര്വെ

ഉത്തര്പ്രദേശില് എന്ഡിഎ 69 സീറ്റും ഇന്ഡ്യ മുന്നണി 11 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക്ക് ടിവി-പി-മാർക്ക് എക്സിറ്റ് പോള് സര്വെ

dot image

ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് പൂര്ത്തിയായതോടെ വിവിധ മാധ്യമങ്ങള് എക്സിറ്റ് പോള് ഫലങ്ങള് പ്രഖ്യാപിച്ചു തുടങ്ങി. റിപ്പബ്ലിക്ക് ടിവി-പി-മാർക്ക് എക്സിറ്റ് പോൾ സർവ്വെയും റിപ്പബ്ലിക്ക് ടി വി മാറ്റ്റസ് സര്വ്വെയും എന്ഡിഎക്കാണ് മുന്തൂക്കം പ്രവചിക്കുന്നത്.

റിപ്പബ്ലിക്ക് ടിവി-പി-മാർക്ക് എക്സിറ്റ് പോളില് എന്ഡിഎയ്ക്ക് 359 സീറ്റ് ലഭിക്കുമെന്ന് പ്രചചനം. ഇന്ഡ്യ മുന്നണിക്ക് 154 സീറ്റുകളാണ് റിപ്പബ്ലിക്ക് ടിവി-പി-മാർക്ക് എക്സിറ്റ് പോള് പ്രവചിക്കുന്നത്. മറ്റുള്ളവര് 30 സീറ്റില് വിജയിക്കുമെന്നും സര്വ്വെ പ്രവചിക്കുന്നു.

എന്ഡിഎ 353 മുതല് 368 സീറ്റുകള് വരെ നേടുമെന്നാണ് റിപ്പബ്ലിക്ക് ടി വി മാറ്റ്റെസ് സര്വ്വെ പ്രവചിക്കുന്നത്. ഇന്ഡ്യ മുന്നണി 118 മുതല് 133 വരെ സീറ്റുകളും മറ്റുള്ളവര് 43 മുതല് 48 വരെ സീറ്റുകളും നേടുമെന്നും സര്വ്വെ പ്രവചിക്കുന്നു.

ഉത്തര്പ്രദേശില് എന്ഡിഎ 69 സീറ്റും ഇന്ഡ്യ മുന്നണി 11 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക്ക് ടിവി-പി-മാർക്ക് എക്സിറ്റ് പോള് സര്വെ പ്രവചിക്കുന്നത്. ഉത്തർപ്രദേശിൽ എന്ഡിഎ 50 ശതമാനം വേട്ടുകളും ഇന്ഡ്യ മുന്നണി 39 ശതമാനം വോട്ടുകളും മറ്റുള്ളവര് 11 ശതമാനം വോട്ടുകളും നേടുമെന്ന് സര്വ്വെ പ്രവചിക്കുന്നു. 69 മുതല് 74 വരെ സീറ്റുകളാണ് ഉത്തര്പ്രദേശില് റിപ്പബ്ലിക് ടി വി മാറ്റ്റസ് സര്വ്വെ എന്ഡിഎയ്ക്ക് പ്രവചിക്കുന്നത്. ഇന്ത്യ മുന്നണി 6 മുതല് 11 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. 55.6 ശതമാനം വോട്ട് ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടി വി മാറ്റ്റസ് സര്വ്വെ പ്രവചിക്കുന്നത്. ഇന്ഡ്യ മുന്നണിക്ക് 33.5 ശതമാനവും ബിഎസ്പിക്ക് 8.2 ശതമാനം വോട്ടും റിപ്പബ്ലിക് ടി വി മാറ്റ്്റൈസ് സര്വ്വെ പ്രവചിക്കുന്നു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 353 സീറ്റുകളാണ് എൻഡിഎ നേടിയത്. ഈ സംഖ്യയോട് അടുത്തുവന്നത് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ, ന്യൂസ് 24 തുടങ്ങിയവരുടെ പ്രവചനങ്ങൾ മാത്രമാണ്. ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ സർവേ 339 മുതൽ 365 സീറ്റുകളാണ് എൻഡിഎയ്ക്ക് പ്രവചിച്ചത്. ന്യൂസ് 24 എൻഡിഎയ്ക്ക് 350 സീറ്റുകളാണ് പ്രവചിച്ചത്. റിപ്പബ്ലിക്ക് - സി വോട്ടർ സർവേ 287 സീറ്റുകളാണ് എൻഡിഎയ്ക്ക് പ്രവചിച്ചത്. ന്യൂസ് എക്സ് 242 സീറ്റുകൾ പ്രവചിച്ചപ്പോൾ ഇന്ത്യ ടിവി 300 സീറ്റുകൾ പ്രവചിച്ചു. ഇവയൊന്നും യഥാർത്ഥ ഫലത്തിന്റെ അടുത്തുപോലും വന്നില്ല. എബിപി സർവേ - 277 , ന്യൂസ് 18 - IPOS സർവേ - 336 , ഇന്ത്യ ന്യൂസ് സർവേ - 298 , ടൈംസ് നൗ സർവേ - 306 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

രാജ്യമൊട്ടാകെ ശക്തമായ മോദി തരംഗം അലയടിച്ച 2019ൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ മുന്നണി നിലംപരിശാകുന്ന കാഴ്ചയും നമ്മൾ കണ്ടു. 93 സീറ്റാണ് യുപിഎ മുന്നണിക്ക് ആകെ ലഭിച്ചത്. ന്യൂസ് 24 യുപിഎയ്ക്ക് 95 സീറ്റുകൾ പ്രവചിച്ചിരുന്നു. യഥാർത്ഥ ഫലത്തിന്റെ അടുത്തെത്തിയത്. ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ സർവേ 77 മുതൽ 108 സീറ്റുകൾ പ്രവചിച്ചു. റിപ്പബ്ലിക്ക് സി വോട്ടർ സർവേ യുപിഎയ്ക്ക് 128 സീറ്റുകളാണ് പ്രവചിച്ചത്. എബിപി സർവേ പ്രവചിച്ചത് 150 സീറ്റുകൾ ! ന്യൂസ് എക്സ് ഒരുപടി കൂടി കടന്ന് പ്രവചിച്ചത് 164 സീറ്റ് ! ഇന്ത്യ ടിവി - സിഎൻഎക്സ് സർവേ - 120 , ന്യൂസ് 18 - IPOS സർവേ - 82 , ഇന്ത്യ ന്യൂസ് സർവേ - 118 , ടൈംസ് നൗ സർവേ - 132 എന്നിങ്ങനെയാണ് മറ്റ് എക്സിറ്റ് പോൾ കണക്കുകൾ.

എക്സിറ്റ് പോൾ ഫലങ്ങൾ ചിലതെല്ലാം ശരിവെച്ച് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി 353 സീറ്റുകൾ നേടി തുടർഭരണം ഉറപ്പിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ മുന്നണി 93 സീറ്റുകളും നേടി. 2019ൽ 303 സീറ്റുകളാണ് ബിജെപി നേടിയത്. എൻഡിഎ നേടിയത് 543ൽ 351 സീറ്റുകളായിരുന്നു. മുന്നണിയിൽ ബിജെപിക്ക് പിന്നിലായി ഏറ്റവും കൂടുതൽ സീറ്റുള്ളത് ശിവസേനയ്ക്കാണ്. 18 സീറ്റുകളാണ് ശിവസേനയ്ക്കുള്ളത്. നിതീഷ് കുമാറിന്റെ ജെഡിയു 16 സീറ്റുകൾ നേടിയിരുന്നു. ലോക് ജൻ ശക്തി പാർട്ടി 6, പഞ്ചാബിലെ അകാലി ദൾ 2, അപ്നാ ദൾ 2, അണ്ണാ ഡിഎംകെ, രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി, എൻഡിപിപി, എജെഎസ്യു എന്നിവർക്ക് ഓരോ സീറ്റ് വീതവും ലഭിച്ചു.

യുപിഎയ്ക്ക് ലഭിച്ചത് ആകെ 90 സീറ്റ്. അതിൽ ഭൂരിഭാഗവും കോൺഗ്രസിന് തന്നെ. 52 സീറ്റുകൾ, സ്റ്റാലിന്റെ ഡിഎംകെ 23. എൻസിപി 3, മുസ്ലിം ലീഗ് 3, ജനതാദൾ സെക്കുലർ, കേരള കോൺഗ്രസ് എം, ആർഎസ്പി, ജാർഖണ്ഡ് മുക്തി മോർച്ച, വിസികെ എന്നിവർക്ക് ഓരോ സീറ്റ് വീതവും ലഭിച്ചു. തൃണമൂൽ കോൺഗ്രസ് 22, ബിഎസ്പി 10, എസ് പി 5 , വൈ എസ് ആർ കോൺഗ്രസ് 22, ടിഡിപി 3, ബിജെഡി12, ബിആർഎസ് 9, സിപിഐഎം 3, സിപിഐ 2 എന്നിങ്ങനെയായിരുന്നു മറ്റുകക്ഷികളുടെ കക്ഷിനില.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us